ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായ മലയാളി പ്രവാസി വ്യവസായി സി.സി തമ്പിയുടെ കസ്റ്റഡി ഡൽഹി പ്രത്യേക കോടതി നീട്ടി. തമ്പി, റോബർട്ട് വാദ്രയയുടെ ബിനാമിയായിരുന്നുവെന്ന് എൻഫോഴ്‌സ്മെന്റ് വിഭാഗം വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് തമ്പിയെ ഇ.ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് മൂന്നാം ദിനമാണ് വിവരം മാദ്ധ്യമങ്ങൾ അറിയുന്നത്. ഒ.എൻ.ജിസിയുമായി ബന്ധപ്പെട്ട 1000 കോടിയിലേറെ രൂപയുടെ അഴിമതി ഇടപാടിൽ തമ്പിയ്ക്ക് പങ്കുണ്ടെന്നാണ് കേസ്.