nepal-died

കാഠ്മണ്ഡു: നേപ്പാളിൽ ദമൻ ഹോട്ടൽ മുറിയിൽ എട്ട് മലയാളികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയമിച്ച് നേപ്പാൾ സർക്കാർ. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് വേണ്ടിയാണ് പ്രത്യേക സമിതിയെ നിയോഗിച്ചത്. അതേസമയം മരണപ്പെട്ട എട്ട് പേരുടേയും മൃതദേഹങ്ങൾ നാളെ തന്നെ നാട്ടിൽ എത്തിക്കാൻ സാധിക്കുമെന്നാണ് കരുതിയതെങ്കിലും നേപ്പാൾ പൊലീസിന്റെ നടപടി ക്രമങ്ങൾ പൂര്‍ത്തിയാകാനുള്ളതിനാൽ മൃതദേഹങ്ങൾ വ്യാഴാഴ്ച മാത്രമേ നാട്ടിലെത്തിക്കാനാവൂ എന്നാണ് ലഭിക്കുന്ന വിവരം.

പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നോർക്ക അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അല്‍പസമയം മുന്‍പും കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും അല്‍പസമയത്തിനകം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അറിയാമെന്നും കടകംപള്ളി പറഞ്ഞു. നാളെ മൂന്ന് മണിക്ക് മുൻപ് നടപടികള്‍ തീര്‍ത്ത് പോസ്റ്റ്മോര്‍ട്ടം പൂർത്തിയാക്കിയാല്‍ മാത്രമേ നേപ്പാളിൽ നിന്ന് കൊണ്ടുവരാനാകൂ. അതിന് സാധ്യത കുറവാണെന്ന് കടകംപളളി വ്യക്തമാക്കി