നമ്മുടെ നാട്ടിൽ അത്ര സുലഭമായ പഴമല്ല, റാസ്ബെറി. ശരീരത്തിന്റെ പൊതുവെയുള്ള രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുന്ന റാസ്ബെറി കരളിനും ഹൃദയത്തിനും പ്രത്യേക സംരക്ഷണ കവചം തീർക്കുന്ന പഴവർഗമാണ്. ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ധാരാളമുള്ള റാസ്ബെറി സിട്രിക് ആസിഡ് ഗണത്തിൽ പെടുന്നതാണ് . റാസ്ബെറിയിലെ ഇലാജിക് ആസിഡ് കരളിനെയും കോശങ്ങളെയും സംരക്ഷിക്കുന്നു. റാസ് ബെറി കരളിന്റെ സംരക്ഷണം ഉറപ്പാക്കുന്നത് പ്രധാനമായും ലിവറിലെ ഫാറ്റ് വലിച്ചെടുത്താണ്. ഇതുവഴി ലിവർ കാൻസറും ലിവർ പ്രശ്നങ്ങളും ഒഴിവാക്കാൻ സഹായിക്കുന്നു. ചീത്ത കൊളസ്ട്രോൾ കുറച്ചും നല്ല കൊളസ്ട്രോൾ നില ഉയർത്തിയുമാണ് ഹൃദയാരോഗ്യം സംരക്ഷിക്കുന്നത്. മാത്രമല്ല ഇതിലുള്ള നാരുകളും ഹൃദയത്തിന് കവചമാണ്. റാസ്ബെറി നിത്യവും കഴിക്കുന്നതിലൂടെ ഹൃദയാഘാത സാദ്ധ്യത കുറയ്ക്കാൻ കഴിയുമെന്നും വിദഗ്ധർ പറയുന്നു.