ഇക്വഡോർ : കാമുകിയെയും കൂട്ടി സല്ലപിക്കാൻ ആന്ദ്രേഡ് എന്ന യുവാവ് ഫുട്‌ബോൾ മത്സരത്തിന്റെ രണ്ട് ടിക്കറ്റെടുത്തു, വികാരാവേശത്തിൽ ഗാലറിയിൽ കാമുകിയെ ചേർത്ത് പിടിച്ച് ചുംബിച്ചപ്പോൾ മൈതാനത്തെ കളിവിട്ട് ക്യാമറ ഗാലറിയിലേക്ക് സൂം ചെയ്തു. ഇനിയാണ് സംഭവത്തിലെ ട്വിസ്റ്റ് ലോകമെമ്പാടും ചുംബന രംഗം ടിവിയിലൂടെ ലൈവായി കണ്ടവരുടെ കൂട്ടത്തിൽ ആന്ദ്രേഡിന്റെ ഭാര്യയുമുണ്ടായിരുന്നു. സംഭവം വൈറലായതോടെ വീട്ടിൽ കയറാൻ വിറച്ച ആന്ദ്രേഡ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ഭാര്യയോട് മാപ്പ് ചോദിച്ചിരിക്കുകയാണ്.
അതേസമയം ആന്ദ്രേഡുമായി ഇനി ഒരുമിച്ച് ജീവിക്കേണ്ട എന്ന് തീരുമാനിച്ചിരിക്കുകയാണ് ഇയാളുടെ ഭാര്യ. താൻ തന്റെ ഭാര്യയെ വഞ്ചിച്ചെന്ന് പരസ്യമായി കുറ്റ സമ്മതം നടത്തിയ ആന്ദ്രേഡ് തന്നോട് ക്ഷമിച്ച് ജീവിതത്തിലേക്ക് മടങ്ങിവരുവാനും ആന്ദ്രേഡ് അപേക്ഷിച്ചിട്ടുണ്ട്.