bhamam-3

നിവേദ്യം എന്ന സിനിമയിലൂടെ മലയാള സിനിമലോകത്തേക്ക് കടന്നു വന്ന നടിയാണ് ഭാമ. തുടർന്ന് സൈക്കിൾ,​ കളേഴ്സ്,​ ഇവർ വിവാഹിതരായാൽ തുടങ്ങിയ സിനിമകളിലൂടെ ഭാമ ആരാധകർക്ക് പ്രിയപ്പെട്ട താരമായി മാറി. മലയാളിത്തവുമായി സിനിമയിലേക്കെത്തിയ ഭാമയുടെ പ്രണയവിശേഷം അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. തുടർന്ന് ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. കഴിഞ്ഞദിവസമാണ് ഭാമയുടെ വിവാഹനിശ്ചയം നടന്നത്. തീർത്തും സ്വകാര്യമായി നടന്ന ച‌ടങ്ങിന്റെ ചില ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ ഭാമ പങ്കുവച്ചു. ഇപ്പോഴിതാ ജീവിതത്തിലെ മനോഹര നിമിഷത്തിന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരികികുകയാണ് താരം.

View this post on Instagram

A&B Day ♥️ @t.and.msignature @ramadabywyndham @sainu_whiteline @tiyaneilkarikkassery

A post shared by Bhamaa (@bhamaa) on

ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായാണ് ഭാമ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. എൻഗേജ്‌മെന്റിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയാണ്. എല്ലാവരും തങ്ങളെ അനുഗ്രഹിക്കണമെന്നും തങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും താരം കുറിച്ചിരുന്നു. ഇതിനകം തന്നെ ചിത്രങ്ങൾ വൈറലായി മാറി.

bhama1

ലളിത സുന്ദരമായാണ് ഭാമ വിവാഹനിശ്ചയത്തിനായി ഒരുങ്ങിയത്. മിറർ വർക്കും ത്രെഡ് വർക്കും ചേരുന്ന കാൻഡി പിങ്ക് ലെഹംഗയിൽ അതിസുന്ദരിയായി ഭാമ ഒരുങ്ങി. ആഭരണങ്ങളുടെ ധാരാളിത്തം ഒഴിവാക്കി ഇടതുകയ്യിൽ ഒരു അനലോഗ് വാച്ച് മാത്രമാണ് താരം ധരിച്ചത്. സിംപിൾ,​ എലഗന്റ് ലുക്കിലായിരുന്നു താരം എത്തിയത്.

bhama-2