rajinikanth

ചെന്നൈ: പെരിയോർ‌ വിവാദത്തിൽ മാപ്പ് പറയില്ലെന്നും പരാമർശം പിൻവലിക്കില്ലെന്നും സൂപ്പർതാരം രജനികാന്ത് വ്യക്തമാക്കിയതോടെ അദ്ദേഹത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. താരം നിലപാട് വ്യക്തമാക്കിയതോടെ പ്രത്യക്ഷസമരവുമായി പെരിയോർ ദ്രാവിഡ കഴകം പ്രവർത്തകർ രംഗത്തെത്തി. പ്രതിഷേധം തുടർന്നതോടെ പോയസ് ഗാർഡനിലെ രജനിയുടെ വസതിക്ക് സമീപം പൊലീസ് സുരക്ഷ ഏർപ്പെടുത്തി. താരത്തിനെതിരെ വിമർശനവുമായി ഡി.എം.കെ പ്രസിഡന്റ് സ്റ്റാലിനും രംഗത്തെത്തിയിട്ടുണ്ട്. രജനികാന്തിനെപ്പോലൊരു സൂപ്പർ താരം ജനങ്ങൾക്ക് മുമ്പിൽ ഇത്തരത്തിലൊരു പ്രസ്താവന നടത്തുമ്പോൾ ചിന്തിക്കണമെന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം.