തിരുവനന്തപുരം: ബി.ജെ.പി ജില്ലാ പ്രസിഡന്റായി വി.വി. രാജേഷ് ചുമതലയേറ്റു. ബി.ജെ.പി സ്ഥാപക നേതാക്കളുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയശേഷമായിരുന്നു ചുമതലയേറ്രെടുക്കൽ. സ്ഥാനമൊഴിയുന്ന ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്,​ വി.വി.രാജേഷിന് മിനിട്ട്സ് ബുക്ക് കൈമാറി. ഒ.രാജഗോപാൽ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നേതാക്കളായ കുമ്മനം രാജശേഖരൻ കെ.രാമൻപിള്ള, കെ.അയ്യപ്പൻപിള്ള, സി.ശിവൻകുട്ടി, എം.എസ്.കുമാർ, ഡോ.പി.പി.വാവ, .ജെ.ആർ.പത്മകുമാർ, കെ.ബാഹുലേയൻ, .പി.സുധീർ, പുഞ്ചക്കരി സുരേന്ദ്രൻ, വെങ്ങാനൂർ സതീഷ് , തോട്ടയ്ക്കാട് ശശി, ചെമ്പഴന്തി ഉദയൻ എന്നിവർ സംസാരിച്ചു. മുൻ ജില്ലാ പ്രസിഡന്റുമാരായ കരമന ജയൻ, വെള്ളാഞ്ചിറ സോമശേഖരൻ, പി.അശോക് കുമാർ , എം.ഗോപാൽ, സത്യചന്ദ്രൻ, തകടി അപ്പുക്കുട്ടൻ, ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി നിഖിൽ എന്നിവരും പങ്കെടുത്തു.

ചടങ്ങിൽവച്ച് സി.പി.ഐ മുട്ടത്തറ വടുവത്ത് ബ്രാഞ്ച് സെക്രട്ടറി എ.വിജയകുമാർ, കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി വിജയൻ ബാലകൃഷ്ണൻ, കെ.പി.എം.എസ് വടുവത്ത് ശാഖാ പ്രസിഡന്റ് വടുവൊത്ത് കൃഷ്ണകുമാർ, ഭാരതീയ ദളിത് കോൺഗ്രസ് മണക്കാട് ബ്ലോക്ക് പ്രസിഡന്റ് കെ.കൃഷ്ണകുമാർ എന്നിവർക്ക് ബി.ജെ.പി അംഗത്വം നൽകി.