തിരുവനന്തപുരം: ഫേവറിറ്ര് ഹോംസിന്റെ പുതിയ ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രൊജക്‌ടായ ദി ഗാർഡേനിയയുടെ ശിലാസ്ഥാപനം തിരുവനന്തപുരത്ത് മാനേജിംഗ് ഡയറക്‌ടർ മാർട്ടിൻ തോമസ്, ജി. സുരേന്ദ്രൻ, ഫാ. ഡി. ജേക്കബ് എന്നിവർ ചേർന്ന് നിർവഹിച്ചു. ശ്രീകാര്യം കോളേജ് ഒഫ് എൻജിനിയറിംഗിന് അരികിലായാണ് 57 അപ്പാർട്ട്‌മെന്റുകളുള്ള ദി ഗാർഡേനിയ ഒരുങ്ങുന്നത്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള 2ബി.എച്ച്.കെ., 3ബി.എച്ച്.കെ അപ്പാർട്ട്‌മെന്റുകൾ ഉപഭോക്താക്കൾക്ക് ആകർഷക വിലയിൽ സ്വന്തമാക്കാം.

പോങ്ങുമൂടിൽ രണ്ട്, മൂന്ന് ബി.എച്ച്.കെ ലക്ഷ്വറി അപ്പാർട്ട്‌മെന്റായ ദി കാർമൽ ഹൈറ്ര്‌സ്, കഴക്കൂട്ടത്ത് ദി സെറീൻ ബേ ലക്ഷ്വറി വില്ല, പാളയത്ത് ലെ റോയേൽ, കേശവദാസപുരത്ത് ദി വിന്റേജ്, ലുലുമാളിന് അരികിൽ ദി ഗ്രാൻഡ് അവന്യൂ, അമ്പലമുക്കിൽ ദി ടൗൺ സ്ക്വയർ എന്നിവയും ഫേവറിറ്ര് ഹോംസിന്റെ നിർമ്മാണത്തിലിരിക്കുന്ന പ്രൊജക്‌ടുകളാണ്. നാലാഞ്ചിറയിൽ ദി പാർക്ക് ലക്ഷ്വറി അപ്പാർട്ട്‌മെന്റും പോത്തൻകോട് ദി പെറ്റൽസ് ലക്ഷ്വറി വില്ലകളും ഈമാസം ഉപഭോക്താക്കൾക്ക് കൈമാറും.