kerala-uni
kerala uni

ടൈംടേബിൾ

മൂന്നാം സെമസ്റ്റർ, ഒന്നാം സെമസ്റ്റർ എം.സി.എ (2015 സ്‌കീം) റഗുലർ ആൻഡ് സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് - ബി.എ മ്യൂസിക് (എഫ്.ഡി.പി) (റഗുലർ 2017 അഡ്മിഷൻ, സപ്ലിമെന്ററി 2014, 2015, 2016 അഡ്മിഷനുകൾ) പ്രാക്ടിക്കൽ പരീക്ഷയ്ക്കുളള ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മ്യൂസിക് ഓപ്പൺ കോഴ്സായി തിരഞ്ഞെടുത്ത ബി.എ/ബി.എസ്.സി/ബി.കോം വിദ്യാർത്ഥികളുടെ മ്യൂസിക് പ്രാക്ടിക്കൽ പരീക്ഷ എൻ.എസ്.എസ് കോളേജ് ഫോർ വിമൻ, നീറമൺകര, ഗവ.കോളേജ് ഫോർ വിമൻ, തിരുവനന്തപുരം, എസ്.എൻ കോളേജ്, കൊല്ലം പരീക്ഷാകേന്ദ്രങ്ങളിൽ യഥാക്രമം 31, ഫെബ്രുവരി 5, 11 തീയതികളിൽ രാവിലെ 9.30 മുതൽ നടത്തും.


വൈവ പരീക്ഷ

വിദൂരവിദ്യാഭ്യാസവിഭാഗം 27 ന് കാര്യവട്ടത്ത് നടത്തുന്ന എം.എ മലയാളം വൈവ പരീക്ഷയ്ക്കു മാറ്റമില്ല. വിദ്യാർത്ഥികൾ ഹാൾടിക്കറ്റും ഡിസർട്ടേഷനുമായി രാവിലെ 10 മണിക്ക് ഹാജരാകണം.


പരീക്ഷാകേന്ദ്രം

28 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി.കോം ഡിഗ്രി (എസ്.ഡി.ഇ) പരീക്ഷയുടെ പരീക്ഷാകേന്ദ്രങ്ങളിലുളള മാറ്റം വെബ്‌സൈറ്റിൽ.


പരീക്ഷാഫീസ്

ഫെബ്രുവരി 24 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി (ത്രിവത്സരം) പരീക്ഷകൾക്ക് 27 മുതൽ ഓൺലൈനായി അപേക്ഷിക്കാം. പിഴകൂടാതെ ഫെബ്രുവരി 4 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 7 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 10 വരെയും അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ ബി.ടെക് ഡിഗ്രി (2008 സ്‌കീം) ഫൈനൽ മേഴ്സിചാൻസ് (2007 അഡ്മിഷൻ വരെ) പരീക്ഷയ്ക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ 28 വരെയും 150 രൂപ പിഴയോടെ 29 വരെയും 400 രൂപ പിഴയോടെ 30 വരെയും ഓഫ്‌ലൈനായി അപേക്ഷിക്കാം.


അഞ്ചാം സെമസ്റ്റർ ബി.ടെക് (2008 സ്‌കീം) ഫൈനൽ മേഴ്സിചാൻസ് (2007 അഡ്മിഷൻ വരെ) പരീക്ഷയ്ക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ 29 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 1 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 4 വരെയും ഓഫ്‌ലൈനായി അപേക്ഷിക്കാം.

അപേക്ഷകൾ ക്ഷണിക്കുന്നു

സർവകലാശാലയുടെ ലിംഗ്വിസ്റ്റിക്സ് വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 5.

ഹെർബേറിയം കം ഫീൽഡ് അസിസ്റ്റന്റ്

സർവകലാശാല ബോട്ടണി വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ ഹെർബേറിയം കം ഫീൽഡ് അസിസ്റ്റന്റ് തസിതികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.