supreme-court-

ന്യൂഡൽഹി : വധശിക്ഷ നടപ്പിലാക്കുന്നതിന് പുതിയ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ‌2014ൽ പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളിൽ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് കേന്ദം ഹർജി നൽകി. പ്രതികൾ തിരുത്തൽ ഹർജി നൽകുന്നതിൽ കൃത്യമായ സമയപരിധി നിശ്ചയിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നിർഭയ കേസിൽ പ്രതികളുടെ ഹർജികൾ കാരണം വധശിക്ഷ നടപ്പാക്കുന്നത് നീണ്ടുപോവുന്ന പശ്ചാത്തലത്തിലാണ് ഹർജി.

നിലവിൽ തിരുത്തൽഹർജി നൽകുന്നതിന് സമയപരിധിയില്ല. പ്രതികൾക്ക് ദയാഹർജി നൽകണമെന്നുണ്ടെങ്കിൽ മരണവാറണ്ട് പുറപ്പെടുവിച്ച് ഏഴ് ദിവസത്തിനുള്ളിൽ മാത്രം അനുവദിക്കണം. ദയാഹർജി തള്ളിയാല്‍ ഏഴ് ദിവസത്തിനുള്ളിൽ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കാനും, ഇതുകഴിഞ്ഞ് ഏഴ് ദിവസത്തിനുള്ളിൽ വധശിക്ഷ നടപ്പിലാക്കാനും മാർഗനിർദേശം പുറപ്പെടുവിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.