തിരുവനന്തപുരം: ഡെന്റൽ ചികിത്സയെക്കുറിച്ച് അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ ഒരുക്കി ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ പ്രദർശനം വി.ജെ.ടി ഹാളിൽ തുടങ്ങി. രോഗ നി‌ർണയം, ചികിത്സ, പ്രതിരോധം എന്നിവയെക്കുറിച്ച് അറിയേണ്ടതെല്ലാം പ്രദർശനത്തിലുണ്ട്. വിദ്യാർത്ഥികളും രക്ഷിതാക്കളുമടക്കം നിരവധി പേരാണ് പ്രദർശനം കാണാനെത്തുന്നത്. ചികിത്സകളെക്കുറിച്ച് സാധാരണക്കാർക്ക് മനസിലാവുന്ന തരത്തിലുള്ള വിശദീകരണങ്ങളുണ്ട്. ദന്താരോഗ്യ പ്രദർശനത്തിൽ ഒമ്പത് വിഭാഗങ്ങളെ ക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്. പ്രദർശനം 24ന് അവസാനിക്കും. രാവിലെ 9.30മുതൽ 7.30വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്.