trump

ഇസ്ലാമാബാദ്: കാശ്മീർ പ്രശ്നം പരിഹരിക്കാൻ സഹായിക്കാമെന്ന് ആവർത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ സഹായ വാഗ്‍ദാനം മുമ്പ് പാകിസ്ഥാൻ സ്വാഗതം ചെയ്‍തെങ്കിലും ഇത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തർക്കമാണെന്നും അതിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്.

സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനൊപ്പം മാദ്ധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്. ജമ്മു കാശ്‍മീരിനെ സംബന്ധിച്ചും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുമാണ് ഇമ്രാന‍ുമായി ചർച്ച ചെയ്‍തതെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യ-പാകിസ്ഥാൻ ബന്ധവും ജമ്മു കാശ്‍മീരിലെ സ്ഥിതിയും സൂക്ഷ്‍മമായി നിരീക്ഷിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.