മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന്റെ മകൻ പ്രണവിന്റെ സിനിമാപ്രവേശം വലിയ ആഘോഷത്തോടെയാണ് മലയാളികൾ ഏറ്റെടുത്തത്. എന്നാൽ മകൾ വിസ്മയയുടെ സിനിമാപ്രവേശനവും ഉടൻ ഉണ്ടാകുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. ഇപ്പോഴിതാ തന്റെ ലക്ഷ്യം വെളിപ്പെടുത്തിയിരിക്കുകയാമ് വിസ്മയ.
തന്റെ കലാസൃഷ്ടികൾ ഉൾപ്പെടുത്തി ഒരു പുസ്തകം പുറത്തിറക്കാൻ ഒരുങ്ങുകയാണ് വിസ്മയ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ വാർത്ത അവർ അറിയിച്ചത്. തന്റെ കവിതകളും വരച്ച ചിത്രങ്ങളും ചേർത്തൊരു പുസ്തകമാണ് പ്രസിദ്ധീകരണത്തിനൊരുങ്ങുന്നത്. 'ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്' എന്ന് പേരിട്ടിരിക്കുന്ന ബുക്കിന്റെ കവർ പേജ് വിസ്മയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്നും വിസ്മയ കുറിച്ചു.