yogi-

ലക്‌നൗ: പൗരത്വ നിയ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ പേരിൽ ആസാദി മുദ്രാവാക്യങ്ങൾ മുഴക്കുന്നത് രാജ്യദ്രോഹമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സർക്കാർ ഇതിനെതിരെ കടുത്തനടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കാൺപൂരിൽ പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിഷേധത്തിന്റെ പേരിൽആരെങ്കിലും ആസാദി മുദ്രാവാക്യങ്ങൾ മുഴക്കിയാൽ അത് രാജ്യദ്രോഹക്കുറ്റമാണ്. ഇത് അംഗീകരിക്കാനാവില്ല. ഇന്ത്യയുടെ മണ്ണില്‍നിന്നു കൊണ്ട് ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്താന്‍ ജനങ്ങളെ അനുവദിക്കാനാകില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു..