bjp-

ന്യൂഡൽഹി: ത്രികോണ പോരാട്ടത്തിന് അരങ്ങൊരുങ്ങുന്ന ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ വീഴ്ത്താൻ സർവസന്നാഹവുമായി രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി. ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നാല്പതോളം മുതിർന്ന നേതാക്കളെ ‌ഡൽഹിയിൽ എത്തിക്കാനാണ് ബി.ജെ.പിയുടെ പദ്ധതി. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പട്ടികയാണ് ബി.ജെ.പ് തയ്യാറാക്കിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പട്ടികയിലെ ഒന്നാമൻ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദ, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, നിതിൻ ഗഡ്കരി, രാജ്‌നാഥ് സിംഗ്, ഹർഷവർദ്ധൻ,​ തുടങ്ങിയവരും പ്രചാരണത്തിനെത്തും..

വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി മുഖ്യമന്ത്രിമാരും പങ്കെടുക്കും. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്,​ മുൻമുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാൻ,​ അർജുൻ മുണ്ട തുടങ്ങിയവരും എത്തും. ഫെബ്രുവരി എട്ടിനാണ് ഡൽഹിയിൽ വോട്ടെടുപ്പ്. ഫെബ്രുവരി 11 ന് വോട്ടെണ്ണലും.