കൊച്ചി: നഗരമദ്ധ്യത്തിൽ പട്ടാപ്പകൽ യുവാക്കളുടെ അതിക്രമം. തടയാനെത്തിയ പൊലീസിനു നേരെ കത്തി വീശി. ഇന്നലെ ഉച്ചയോടെ മറൈൻഡ്രൈവിന് സമീപമായിരുന്നു സംഭവം.
നാലു യുവാക്കൾ റോഡിൽ ഏറ്റുമുട്ടിയപ്പോഴാണ് സെൻട്രൽ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ സുധീറും സംഘവും സ്ഥലത്തെത്തിയത്. പിടിച്ചു മാറ്റാൻ ശ്രമിച്ചപ്പോൾ ഇവർ പൊലീസിനു നേരെ തിരിഞ്ഞു. കത്തി എ.എസ്.ഐക്കു നേരെ വീശി. സമീപത്തെ കടയിലെ കുപ്പുകളെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ഏറെ പണിപ്പെട്ടാണ് മൂന്നു പേരെയും പിടികൂടിയത്. മട്ടാഞ്ചേരി കളത്തിങ്കൽ പറമ്പ്
അൽത്താഫ് മുഹമ്മദ്, മുളവു കാട് വലിയ പറമ്പിൽ ബ്രയാൻ ആദം, എളംകുളം കുളങ്ങരത്തറ വിശാൽ ബോബൻ എന്നിവരാണ് അറസ്റ്റിലായത്.
പൊതു സ്ഥലത്ത് അക്രമം നടത്തിയതിനും പൊലീസിന്റെ കൃത്യ നിർവഹണം തടപ്പെടുത്തിയതിനുമാണ് കേസ്.
മൂന്നു പേർക്കും 20 വയസിൽ താഴെയാണ് പ്രായം. പ്രാഥമിക പരിശോധനയിൽ ലഹരി വസ്തുക്കൾ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഒരാളെ പിടികൂടാനുണ്ട്.