srilanka-

കൊളംബോ: ശ്രീലങ്കയിൽ 2009ൽ സർക്കാരും തമിഴ്പുലികളും തമ്മിലുണ്ടായ ആഭ്യന്തര യുദ്ധത്തിൽ കാണാതായ 20000ത്തോളം തമിഴ് വംശജർ മരിച്ചെന്ന് സ്ഥിരീകരിച്ച് പ്രസിഡന്റ് ഗോതബായെ രാജപക്സെ. കഴിഞ്ഞ ദിവസമാണ് കാണാതായ തമിഴ് വംശജർ മരിച്ചതായി ഗോതബായെ രാജപക്സെ ഔദ്യോഗികമായി വെളിപ്പെടുത്തിയത്. കാണാതായ തമിഴ് വംശജരെക്കുറിച്ച് ഇതുവരെ ശ്രീലങ്കൻ സർക്കാർ വെളിപ്പെടുത്തിയിരുന്നില്ല.

യു.എൻ പ്രതിനിധിയുമായി കൊളംബോയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. മരണസർട്ടിഫിക്കറ്റുകൾ ഉടൻ വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ് വംശജർക്ക് നേരെ ശ്രീലങ്കൻ സൈന്യം മനുഷ്യത്വ രഹിതമായി പെരുമാറിയെന്നും കൂട്ടക്കൊല നടത്തിയെന്നും യു.എൻ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ആഭ്യന്തര യുദ്ധകാലത്തെ പ്രതിരോധ സെക്രട്ടറിയായിരുന്നു ഗോതബായെ രാജപക്സെ.

ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമായിട്ടാണ് ശ്രീലങ്കയിലെ സംഭവം യു.എൻ വിലയിരുത്തുന്നത്.