ഫുട്ബാൾ കളിക്കിടെ തന്റെ കാമുകിയെ ചുംബിച്ചയാളെ 'ലൈവായി' പിടികൂടി ഭാര്യ. സ്പാനിഷുകാരനായ ഡേ വി ആൻഡ്രെഡ് എന്ന യുവാവിനാണ് ഇങ്ങനെയൊരു അമളി പിണഞ്ഞത്. ഫുട്ബാൾ മത്സരം നടക്കുന്നതിനിടെയാണ് തീവ്ര പ്രണയത്തോടെ ഇയാൾ തന്റെ കാമുകിയെ ചുംബിച്ചത്. തന്നെ സ്റ്റേഡിയത്തിലെ ക്യാമറ ശ്രദ്ധിക്കുന്നുണ്ടെന്നും അവിടത്തെ സ്‌ക്രീനിൽ 'സ്നേഹചുംബനം' കാണാമെന്നും മനസിലാക്കിയതോടെ ഡേ കാമുകിയുടെ ദേഹത്തുനിന്നും കൈയെടുത്ത ശേഷം ജാള്യതയോടെ അൽപ്പം നീങ്ങിയിരിക്കുകയും ചെയ്തു.
എന്നാൽ ഫുട്ബാൾ ഗ്യാലറിയിലിരുന്ന കാണികൾ മാത്രമല്ല, ഈ ചുംബനം വീട്ടിലിരുന്ന് ലൈവായി തന്റെ ഭാര്യയും 'ആസ്വദിക്കുന്നുണ്ടായിരുന്നു' എന്ന വിവരം ഏറെ വൈകിയാണ് ഈ ചെറുപ്പക്കാരൻ മനസിലാക്കിയത്. ഭാര്യയോട് കള്ളം പറഞ്ഞുകൊണ്ടാണ് ഇയാൾ കാമുകിയോടൊപ്പം ഫുട്ബാൾ മത്സരം കാണാനായി എത്തിയത്. ഏതായാലും കള്ളി വെളിച്ചത്തായതോടെ ഇയാളുടെ ഭാര്യ പിണങ്ങി പോയിരിക്കുകയാണ്.
When you kiss your girlfriend, then realise you’re on tv and your wife could be watching 😳
pic.twitter.com/ifkvJGuwen
അതോടെ പിണങ്ങിപ്പോയ ഭാര്യയെ അനുനയിപ്പിക്കാനുള്ള ശ്രമവും ഡേ ആരംഭിച്ചു. വീഡിയോ വൈറലായതോടെയാണ് ഇയാൾ ക്ഷമാപണം നടത്താൻ തീരുമാനിച്ചത്. താൻ ഭാര്യയോട് തെറ്റ് ചെയ്തുവെന്നും അതിനു അവളോട് ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയ വഴി രംഗത്തെത്തിയിരിക്കുകയാണ് ഡേ ഇപ്പോൾ. ഭാര്യയോട് ക്ഷമ ചോദിച്ചുകൊണ്ട് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും നിരവധി കുറിപ്പുകളാണ് ഇയാൾ പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നത്.
കാമുകിയുമായി ഉണ്ടായ പ്രണയനിമിഷങ്ങൾ ഭാര്യയുമായി പങ്കുവയ്ക്കാനാണ് സത്യത്തിൽ താൻ ആഗ്രഹിക്കുന്നതെന്നും അതിനു വേണ്ടിയാണ് സോഷ്യൽ മീഡിയയിലൂടെ താൻ ക്ഷമ ചോദിക്കുന്നതെന്നും ഡേയുടെ പോസ്റ്റുകളിൽ ഉണ്ട്. തന്നോട് ക്ഷമിക്കണമെന്നും ഒരുമിച്ചുള്ള ജീവിതത്തിലേക്ക് തിരിച്ചു വരണമെന്നും ഇയാൾ പോസ്റ്റുകളിലൂടെ അഭ്യർത്ഥിക്കുകയാണ്.