എളുപ്പത്തിൽ ഒരു ബ്രേക്ക് ഫാസ്റ്ര് എന്നതാണ് ബ്രെഡിനെ നമ്മുടെ മെനുവിലെ താരമാക്കുന്നത്. കുട്ടികൾക്ക് ബ്രെഡും ജാമും ബ്രെഡും ബട്ടറുമൊക്കെ പ്രിയങ്കരമാണ്. രുചിയുണ്ടെന്നല്ലാതെ പോഷകങ്ങൾ ഒന്നും ബ്രെഡിൽ അടങ്ങിയിട്ടില്ലെന്ന കാര്യം അറിഞ്ഞോളൂ. സ്ഥിരമായ ഉപയോഗം ദഹനപ്രശ്നങ്ങൾ, പ്രമേഹം, കൊളസ്ട്രോൾ എന്നിങ്ങനെ പലതരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. പ്രമേഹരോഗികൾ അകറ്റി നിറുത്തേണ്ട ആഹാരമാണ് ബ്രെഡ്. കാരണം ഇത് രക്തത്തിലെ ഗ്ളൂക്കോസ് നില ഉയർത്തും. ബ്രെഡ് ദഹനേന്ദ്രിയത്തിന് ദോഷകരമാവുന്നത് ഇതിൽ അമിതമായി അടങ്ങിയിട്ടുള്ള യീസ്റ്രിന്റെ സാന്നിദ്ധ്യം കാരണമാണ്.വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരിൽ ചിലരിൽ ലളിത ഭക്ഷണം എന്ന നിലയിൽ ബ്രെഡ് കഴിക്കാറുണ്ട്. ഇത് തെറ്റായ ധാരണയാണ്. സ്ഥിരമായി ഉപയോഗിച്ചാൽ ബ്രെഡ് ശരീരഭാരം കൂട്ടുന്നു എന്നതാണ് യാഥാർത്ഥ്യം. മൈദ ചേർത്തുണ്ടാക്കുന്ന വിഭവങ്ങളുടെ എല്ലാ ദോഷങ്ങളും ഉള്ളതാണ് ബ്രെഡ് എന്ന കാര്യവും മറക്കരുത്.