medicine-

കൊട്ടാരക്കര: അഞ്ചൽ ഏരൂർ പത്തടിയിൽ മെർക്കുറി ചേർത്ത മരുന്ന് നൽകിയ വ്യാജവൈദ്യനെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. പുനലൂർ ഡിവൈ.എസ്.പിയും ഏരൂർ സി.ഐയും നേതൃത്വം നൽകുന്ന സംഘത്തിനാണ് റൂറൽ എസ്.പി ഹരിശങ്കർ രൂപം നൽകിയത്. വൈദ്യന്റേതെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജമാണ്. യഥാർത്ഥ ചിത്രം ലഭിച്ചിട്ടില്ല. രേഖാചിത്രം വരപ്പിക്കുമെന്ന് റൂറൽ എസ്.പി അറിയിച്ചു. വൈദ്യൻ തെലുങ്കാനയിൽ ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. രേഖാചിത്രം സഹിതം അന്വേഷണ സംഘം തെലുങ്കാനയിലേക്ക് പോകും.

ഏരൂർ മേഖലയിൽ നൂറിലധികംപേർക്ക് വ്യാജമരുന്ന് നൽകിയതായി കണ്ടെത്തിയിരുന്നു. ഇവരെല്ലാം ഇപ്പോഴും അസ്വസ്ഥതകൾക്ക് നടുവിലാണ്. പത്തടി റഹീം മൻസിലിൽ ഉബൈദിന്റെ മകൻ മുഹമ്മദലി (4) തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണ്.