jain-flat

കൊച്ചി: കൊച്ചിയിൽ ഫ്ളാറ്റിന്റെ പത്താം നിലയിൽ നിന്നും വീണ് യുവതി മരിച്ചു. കതൃക്കടവ് ജെയിൻ ഫ്ലാറ്റിൽ രാവിലെ ആറരയോടെയാണ് സംഭവം.പത്ത് ബിയിൽ താമസിക്കുന്ന എൽസ ലീന (38)​ ആണ് മരിച്ചത്.

ഭർത്താവുമായി അകന്ന് അമ്മയ്‌ക്കും മകൾക്കും ഒപ്പമായിരുന്നു എൽസ താമസിച്ചിരുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.

പുലർച്ചെ നടക്കാനിറങ്ങിയ ഫ്ലാറ്റിലെ താമസക്കാരാണ് എൽസയെ മരിച്ച നിലയിൽ കണ്ടെത്. കുടുംബ പ്രശ്നങ്ങളെ തുട‌ർന്ന് എൽസ ആത്മഹത്യ ചെയ്തതാണെന്ന് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ എസ്.ഐ അനസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എറണാകുളം ജനറൽ ഹോസ്പിറ്റലിലേക്ക് മാറ്റി.