അനാർക്കലി എന്ന ചിത്രത്തിന് ശേഷം സച്ചിയും പൃഥ്വിരാജും ഒന്നിക്കുന്ന അയ്യപ്പനും കോശിയും എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ കോശിയായി പൃഥ്വിരാജും, അയ്യപ്പൻ നായരായി ബിജു മേനോനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിയ ഉള്‍പ്പെടെ നാലു പേരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.
പട്ടാളത്തിൽ 16 വർഷത്തെ സർവീസിനുശേഷം ഹവീൽദാർ റാങ്കിൽ വിരമിച്ച കട്ടപ്പനക്കാരനായ കോശിയും, അട്ടപ്പാടി പൊലീസ് സ്റ്റേഷനിലെ എസ്.ഐയായ അയ്യപ്പൻ നായരും തമ്മിലുണ്ടാകുന്ന ഒരു നിയമപ്രശ്നമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. ഒരു കോമഡി ത്രില്ലർ ചിത്രമാണ് അയ്യപ്പനും കോശിയും. സുരേഷ് കൃഷ്ണയും ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അനാർക്കലി റിലീസ് ചെയ്ത് നാല് വർഷങ്ങൾക്ക് ശേഷമാണ് സച്ചി രചനയും സംവിധാനവും നിർവഹിക്കുന്ന രണ്ടാമത്തെ ചിത്രം പ്രദർശനത്തിനൊരുങ്ങുന്നത്.സംവിധായകന്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നിര്‍മാണ വിതരണ കമ്പനിയായ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സാണ് നിർമാണം. ജേക്സ് ബിജോയ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം. സുദീപ് ഇളമൺ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രം ഫെബ്രുവരി ഏഴിന് തിയറ്ററിലെത്തും.