car

മനുഷ്യ ശരീരത്തിൽ നടത്തുന്ന ചെക്കപ്പുകൾ പോലെ തന്നെ വാഹനങ്ങൾക്കും പ്രധാപ്പെട്ട ഘടകമാണ് കൃത്യമായ ഇടവേളകളിലെ സർവീസ്. വാഹനത്തിന്റെ ഓയിലും മറ്റ് സ്പെയർ പാർട്സുകളും കൃത്യമായ ഇടവെളകളിൽ മാറ്റിയാൽ മാത്രമേ മികച്ച ഡ്രൈവിംഗ് ആസ്വദിക്കാൻ സാധിക്കൂ. കൂടാതെ വാഹനത്തിന്റെ നിലനിൽപ്പിനും കൃത്യമായ സർവീസ് അത്യാവശ്യമാണ്. എന്നാൽ മിക്ക ഉപഭോക്താക്കൾക്കും സർവീസ് കഴിഞ്ഞ് വാഹനം തിരികെ വാങ്ങുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അറിയില്ല. ഇക്കാര്യങ്ങളെ കുറിച്ച് അറിവില്ലാത്തത് വാഹനങ്ങളെ വലിയ കുഴപ്പങ്ങളിൽ ചെന്ന് ചാടിക്കും. സർവീസ് സെന്ററിൽ നിന്ന് വാഹനം തിരിയെ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ജോബ് കാർഡിലെ വർക്കുകളെല്ലാം ചെയ്തിട്ടുണ്ടോ?

വാഹനം സർവീസ് കൊടുത്തപ്പോൾ നാം പറഞ്ഞ കുഴപ്പങ്ങളെല്ലാം പരിഹരിച്ചിട്ടണ്ടോ എന്നു ശ്രദ്ധിക്കുക. ഇല്ലെങ്കിൽ അപ്പോൾ തന്നെ പരാതിപ്പെടാം. കൂടാതെ വാഹനത്തിന്റെ ബോഡിയിൽ പുതിയ പോറലുകളോ തകരാറുകളോ സംഭവിച്ചിട്ടണ്ടോ എന്നു ശ്രദ്ധിക്കാം. എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കിൽ സർവീസ് സെന്റർ മാനേജറുമായി നേരിട്ട് സംസാരിക്കുക.

മാറ്റിയ ഘടകങ്ങൾ

ഓയിലുകൾ, ബ്രേക്ക് പാഡ് എന്നിവ മാറ്റിയിട്ടുണ്ടോ എന്ന പരിശോധിക്കാം. കൂടാതെ ബില്ലിൽ ചേർത്തിട്ടുള്ള ഘടകങ്ങളെല്ലാം മാറ്റി സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യാം. മിക്കവാറും എല്ലാ സർവീസ് സെന്ററുകളിലും മാറ്റിയ ഘടങ്ങൾ ഡിക്കിയിൽ വെച്ചിട്ടുണ്ടാകും അഥവാ ഇല്ലെങ്കിൽ വിശദീകരണം ചോദിക്കുക.

ടെസ്റ്റ് ഡ്രൈവ്

സർവീസ് അഡ്വൈസറെയും കൂട്ടി വാഹനം ടെസ്റ്റ് റൈഡ് നടത്തുക. കുഴപ്പങ്ങളെല്ലാം പരിഹരിച്ചു എന്ന ഉറപ്പു വരുത്താം. എസി, വൈപ്പർ എന്നിവയുടെ പ്രവർത്തനം പരിശോധിക്കുക. എല്ലാം തൃപ്തി ആയാൽ മാത്രം ബിൽ ചോദിക്കുക. ബിൽ ശരിക്കും പരിശോധിക്കുക. ചെയ്യാത്ത കാര്യങ്ങളോ മാറ്റാത്ത പാർട്ട്‌സോ ചേർത്തിട്ടണ്ടോ എന്ന് നോക്കുക. വാറണ്ടിയുള്ള സ്പയെർ പാർട്‌സ് വില ബില്ലിൽ ചേർത്തിട്ടണ്ടോ എന്നും നോക്കുക.