chilton

കൊച്ചി: തണുപ്പിന് പുറമേ ചൂടുവെള്ളവും ലഭ്യമാക്കുന്ന, പേറ്രന്റ് ചെയ്‌ത എ.സി കൊച്ചി ആസ്ഥാനമായുള്ള ചിൽട്ടൺ റഫ്രിജറേഷൻ പ്രൈവറ്ര് ലിമിറ്രഡ് വികസിപ്പിച്ചു. ഉപഭോക്താക്കളുടെ ആവശ്യാർത്ഥമുള്ള, സ്‌പെഷ്യലൈസ്‌ഡ് റഫ്രിജറേഷൻ ഉപകരണമാണ് കമ്പനി നിർമ്മിക്കുന്നത്. ഐ.ഐ.ടി ചെന്നൈയിൽ പരീക്ഷിച്ച ഈ ഡിസൈൻ സ്‌പ്ളിറ്റ് എ.സി 30 ശതമാനം വൈദ്യുതി ലാഭിക്കും.

25 മിനുട്ടുകൊണ്ട് 50 ലിറ്റർ ചൂടുവെള്ളം 40 ഡിഗ്രിവരെ ചൂടിൽ ചിൽട്ടൺ എ.സി 1.5 ടൺവഴി ലഭിക്കും. തുടർച്ചയായി എ.സി പ്രവർത്തിപ്പിച്ചാൽ ചൂട് 70 ഡിഗ്രിവരെ ഉയരും. സോളാർ പാനൽ ഉപയോഗിച്ചാൽ, പാനലുകളുടെ എണ്ണം പകുതി മതിയാകും.