തിരുവനന്തപുരം: വായിച്ച് കഴിഞ്ഞ പുസ്തകങ്ങൾ ലഭ്യമാക്കുന്ന ഓൺലൈൻ സ്റ്റാർട്ടപ്പായ എന്റെ ബുക്.കോം സംഘടിപ്പിക്കുന്ന 'യൂസ്ഡ് ബുക്ക് ഫെസ്റ്റിവൽ' നാളെ മുതൽ 30 വരെ വൈ.എം.സി.എ ഹാളിൽ നടക്കും.ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ എഴുപത്തയ്യായിരത്തിലധികം പുസ്തകങ്ങൾ 80%വിലക്കുറവിൽ മേളയിൽ ലഭ്യമാകും. ബോക്സിന്റെ വില നൽകി ബോക്സിൽ നിറയ്ക്കാവുന്ന പുസ്തകങ്ങൾ സ്വന്തമാക്കാൻ കഴിയുന്ന 'ബോക്സ് ചലഞ്ച് ', എട്ടാം ക്ലാസിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ പുസ്തകം, വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ വിൽക്കാനുള്ള അവസരം, സൗജന്യ ആപ്പ് വൗച്ചറുകൾ തുടങ്ങി നിരവധി ഓഫറുകൾ മേളയിലുണ്ടാകും. രാവിലെ 9.30 മുതൽ വൈകിട്ട് 7വരെയാണ് മേള.