ന്യൂഡൽഹി : കെ.പി.സി.സി ഭാരവാഹികളുടെ ജംബോ പട്ടിക കോൺഗ്രസ് ഹൈക്കമാൻഡ് വെട്ടിച്ചുരുക്കി. കേരളത്തിലെ ഭാരവാഹി പട്ടികയിൽ സോണിയ ഗാന്ധി അതൃപ്തി പ്രകടിപ്പിച്ചതിനെതുടർന്നാണ് ഹൈക്കമാൻഡ് നടപടിയെന്നാണ് സൂചന. പുതിയ പട്ടികയിൽ വർക്കിംഗ് പ്രസിഡന്റുമാരെ ഒഴിവാക്കിയതായാണ് റിപ്പോർട്ടുകൾ. വെട്ടിച്ചുരുക്കിയ അന്തിമ പട്ടികയിൽ 45 പേരാണ് ഉള്ളതെന്നാണ് വിവരം. കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ജംബോ പട്ടികയിൽ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.
നിലവിൽ ജനപ്രതിനിധികളായവരെ പാർട്ടി നേതൃത്വത്തിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ ഹൈക്കമാൻഡ് ഉറച്ച് നിന്നതായാണ് വിവരം. നേരത്തെ വി.ഡി. സതീശൻ,ടി.എൻ. പ്രതാപൻ, എ.പി.അനിൽ കുമാർ എന്നിവർ കെ.പി.സി.സി ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് കാണിച്ച് എ.ഐ.സി.സിക്ക് കത്ത് നൽകിയിരുന്നു.
പത്ത് വൈസ് പ്രസിഡന്റുമാരും 20 ജനറൽ സെക്രട്ടറിമാരും അടങ്ങുന്നതാണ് പുതിയ പട്ടികയെന്നാണ് വിവരം,