emirates-first

ദുബായ്: ഐ.ബി.എം.സി സംഘടിപ്പിച്ച മൂന്നാമത് യു.എ.ഇ ഇന്ത്യൻ ബിസിനസ് ഫെസ്‌റ്രിലെ യു.എ.ഇ.എൽ ബിസിനസ് സെറ്റപ്പ് സർവീസ് പുരസ്‌കാരം എമിറേറ്ര്‌സ് ഫസ്‌റ്രിന് ലഭിച്ചു. പ്രൊഫഷണലിസവും സാങ്കേതിക മേഖലയിലെ അതിനൂതന ആശയങ്ങളും നടപ്പാക്കിയാണ്, മാനേജ്‌മെന്റ് കൺസൾട്ടൻസി രംഗത്തെ പ്രമുഖ ഗ്രൂപ്പായ എമിറേറ്ര്‌സ് ഫസ്‌റ്ര് ഈ പുരസ്‌കാരം സ്വന്തമാക്കിയത്.

അബുദാബി ചേംബർ ഒഫ് കൊമേഴ്‌സ്, ഫെഡറേഷൻ ഒഫ് യു.എ.ഇ ചേംബർ ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്‌ട്രി എന്നിവ സംയുക്തമായാണ് ഫെസ്‌റ്ര് സംഘടിപ്പിച്ചത്. ഷെയ്‌ക് ഖാലിദ് ബിൻ അഹ്‌മദ് അൽ ഹമീം രക്ഷാധികാരിയായിരുന്നു. അബുദാബി ചേംബർ ഒഫ് കൊമേഴ്‌സ് ഹാളിൽ നടന്ന ചടങ്ങിൽ ഐ.ബി.എം.സി ചെയർമാൻ ഖലീഫ അൽ ഖുബൈസിയിൽ നിന്ന് എമിറേറ്ര്‌സ് ഫസ്‌റ്ര് കമ്പനി സി.ഇ.ഒ ജമാദ് ഉസ്‌മാൻ പുരസ്‌കാരം ഏറ്റുവാങ്ങി.

ഗൾഫ് ഹോൾഡിംഗ്‌സ് ചെയർമാൻ ഷെയ്‌ക് സുൽത്താൻ അൽ കാസിമി, ഐറീസ് ഗ്രൂപ്പ് ചെയർമാൻ സോഹൻ റോയ്, അദ്‌നാൻ മുഹമ്മദ് ബിൻ അബ്‌‌ദുള്ള എന്നിവർ മുഖ്യാതിഥികളായിരുന്നു.