naseerudeen-sha-

ന്യൂഡൽഹി : ബോളിവുഡ് നടൻ നസറുദ്ദീൻ ഷായ്ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ മിസോറാം ഗവർണർ സ്വരാജ് കൗശൽ. അനുപംഖേറിനെ മുഖസ്തുതിക്കാരനും കോമാളിയെന്നും നസറുദ്ദീൻ ഷാ വിളിച്ചത് വിവാദമായതിന് സ്വരാജ് കൗശൽ രംഗത്തെത്തിയത്. നന്ദികെട്ടവൻ എന്നാണ് സ്വരാജ് കൗശൽ നസറുദ്ദീൻ ഷായെ ട്വിറ്ററിലൂടെ വിളിച്ചത്.

നസറുദ്ദീൻ ഷാ, നിങ്ങളൊരു നന്ദികെട്ട മനുഷ്യനാണ്. ഈ രാജ്യം നിങ്ങൾക്ക് പേരും പ്രശസ്തിയും പണവും നൽകി... നിങ്ങൾ മറ്റൊരു മതത്തിൽ നിന്ന് വിവാഹം ചെയ്തു. ആരും ഒരു വാക്കുപോലും പറഞ്ഞില്ല. നിങ്ങളുടെ സഹോദരൻ ഇന്ത്യൻ ആർമിയിൽ ലെഫ്ടനന്റ് ജനറലായി. തുല്യമായ അവസരങ്ങൾ നിങ്ങൾക്ക് കിട്ടിയിട്ടില്ലേ എന്നിട്ടും നിങ്ങൾ സന്തോഷവാനല്ല. നിങ്ങൾ വേർതിരിവിനെക്കുറിച്ച് പറയുന്നു. നിങ്ങൾ പറയുന്നതെല്ലാം നിങ്ങളുടെ വിവേചനശക്തി. എന്നാൽ അനുപം ഖേ‌ർ അദ്ദേഹത്തിന്റെ സ്വന്തം രാജ്യത്ത് വീടില്ലാതാകുന്നതിന്റെ വേദനയെക്കുറിച്ച് പറയുമ്പോൾ അത് മുഖസ്തുതി പാടൽ'' - സ്വരാജ് കൗശൽ പറഞ്ഞു.

നസറുദ്ദീൻ ഷായുടെ ദേഷ്യം അദ്ദേഹത്തിന്റെ നിരാശയിൽ നിന്ന് ഉണ്ടായതാണെന്നും സ്വരാജ് കൗശല്‍ കൂട്ടിച്ചേർത്തു. അതേസമയം അനുപം ഖേറിന്റെ വാക്കുകൾ കാര്യമായി എടുക്കേണ്ടതില്ലെന്നും. അദ്ദേഹമൊരു കോമാളിയാണെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ നസീറുദ്ദീൻ ഷാ പറഞ്ഞിരുന്നു.