s

ആറ്റിപ്ര: ഐത്തടി കുടുംബാംഗം കുളത്തൂർ അരശുംമൂട് ഊരൂട്ടു പറമ്പ് ശ്രീഉദയത്തിൽ ബിജു എസ്. നായർ (44) നിര്യാതനായി .

കാവാലം ഗ്രാമപഞ്ചായത്ത് 10-ാം വാർഡ് വടക്കൻ വെളിയനാട് തണിച്ചിശേരി ജോസിൻ തോമസിന്റെ മകൾ ജൊഹാനയാണ് (അമ്മു) മരിച്ചത്.

ഇന്നലെ രാവിലെ ഒൻപതോടെയാണ് സംഭവം. ജൊഹാനയ്ക്കും സഹോദരി മൂന്നു വയസുകാരി ജുവാനയ്ക്കുമൊപ്പം ജോസിനും ഭാര്യ ജോമോളും വീടിനു മുൻവശത്ത് ഇരിക്കുകയായിരുന്നു. ഇതിനിടെ ജോമോൾ പാത്രം കഴുകാനായി വീടിനു പിന്നിലെ തോട്ടുകടവിലേക്കു പോയി. പിന്നാലെ ജൊഹാന പോയത് അച്ഛൻ കണ്ടില്ല. കുട്ടി അച്ഛനൊപ്പമുണ്ടെന്ന് അമ്മയും അമ്മയ്ക്കൊപ്പമുണ്ടെന്ന് അച്ഛനും കരുതി.

അഞ്ചു മിനിറ്റിനുശേഷം ജോമോൾ തിരികെ വന്നപ്പോഴാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിനൊടുവിൽ കുട്ടിയെ തോട്ടിൽ കണ്ടെത്തുകയായിരുന്നു. പ്രഥമ ശുശ്രൂഷയ്ക്കു ശേഷം 108 ആംബുലൻസിൽ ചങ്ങാശേരി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.