തിരുവനന്തപുരം: കേരളത്തിലെ നൻമ നിറഞ്ഞ കളക്ടറെക്കുറിച്ചുള്ള കുറിച്ചുള്ള ട്വീറ്റ് സോഷ്യൽ മീഡിയയൽ ചർച്ചയാകുന്നു. ഈ ട്വിറ്റർ പേജിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റിന് പിന്നിൽ മറഞ്ഞിരിക്കുന്ന നല്ല കളക്ടറെ തേടുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.
ജയ് അമ്പാടി (@jay_ambadi)ട്വിറ്ററിൽ പങ്കുവച്ച സംഭവമാണ് ഇത്തരം ഒരു ചർച്ചയിലേക്ക് നീങ്ങുന്നത്. സംഭവം ഇങ്ങനെ.
Ok friends, Let me share something positive.
I cannot take names since I respect their privacy and I don't have their consent to do so.
The story follows in this thread 1/n
കേരളത്തിലെ ഒരു ജില്ലയിലെ കളക്ട്രേറ്റിലെ ജോലിക്കാരന്‍ സ്ട്രോക്ക് വന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഈ ജോലിക്കാരന്റെ കുടുംബത്തിലെ ഏക വരുമാനമുള്ള വ്യക്തി അദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്റെ പിതാവ് മുൻപ് തന്നെ വീഴ്ചയിൽ കാലുവയ്യാതെ കിടപ്പിലാണ്. സ്ട്രോക്ക് വന്ന് ആശുപത്രിയിലായ കലക്ടറേറ്റ് ജീവനക്കാരന്റെ ആശുപത്രി ബില്ല് ഏതാണ്ട് 2 ലക്ഷത്തോളമായി. അദ്ദേഹത്തിന്റെ കുടുംബത്തിന്‍റെ കയ്യിലാണെങ്കിൽ അത്രയും തുക ഇല്ലായിരുന്നു.
ഇതോടെ ഈ വിഷമ സന്ധിയിൽ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നവർ പണം സമാഹരിച്ചു. അവർ രണ്ട് ലക്ഷത്തോളം രൂപ സമാഹരിച്ച് ബില്ല് അയ്ക്കുവാനായി ആശുപത്രിയിൽ എത്തി. ആശുപത്രിയിൽ നിന്നും ഇവർക്ക് ലഭിച്ച മറുപടി മറ്റൊരു വാർത്തയായിരുന്നു ബില്ലിലെ 1.5 ലക്ഷം രൂപ ജില്ലാ കളക്ടർ എത്തി നേരിട്ട് അടച്ചു.
എന്തായാലും വാർത്ത കളക്ടറേറ്റിലെ ജീവനക്കാർക്കിടയിൽ പരന്നു. ചെറിയ സഹായങ്ങൾ ചെയ്ത് വലിയ അവകാശവാദം ഉന്നയിക്കുന്ന കളക്ടർമാരെ മാത്രം കണ്ട ജീവനക്കാർക്ക് ഒരു ജീവനക്കാരന്റെ ക്ഷേമത്തിൽ ഇത്രയും താത്പ്പര്യമെടുത്ത കളക്ടർ ഒരു പുതിയ വിശേഷമായിരുന്നു - ജയ് അമ്പാടി ട്വിറ്ററിൽ കുറിക്കുന്നു.
എന്തായാലും സ്വകാര്യതയെ കരുതി കളക്ടറുടെയോ ജീവനക്കാരുടെയോ വിവരം പുറത്തുവിടുന്നില്ലെന്ന് ജയ് പറയുന്നു. എന്നാൽ കളക്ടർ ആരാണ് എന്ന അന്വേഷണങ്ങൾ ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനടിയിൽ സജീവമാണ്