delhi-election-

ന്യൂഡൽഹി: ജനങ്ങൾക്ക് തെറ്റായ വാഗ്ദാനങ്ങൾ നൽകുന്ന കാര്യത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഒന്നാംസ്ഥാനം നൽകണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഡൽഹിയിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം മറന്നുവെന്നും അമിത് ഷാ പറഞ്ഞു. പശ്ചിമ ഡൽഹിയിലെ മട്ടിയാല നിയോജകമണ്ഡലത്തിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

നിങ്ങൾ നൽകിയ വാഗ്ദാനങ്ങൾ നിങ്ങൾ മറന്നു. അത് ഓർമ്മിപ്പിക്കുകയാണ്. എന്നാൽ അക്കാര്യം ഡൽഹിയിലെ ജനങ്ങളോ ബി.ജെ.പി പ്രവർത്തകരോ മറന്നിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു അണ്ണാ ഹസാരെയുടെ സഹായത്തോടെയാണ് നിങ്ങൾ മുഖ്യമന്ത്രിയായത്. എന്നാൽ ലോക് പാലിനായി ഒരു നിയമം കൊണ്ടുവരാൻ നിങ്ങൾക്ക് കഴിഞ്ഞില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമം കൊണ്ടുവന്നപ്പോൾ നിങ്ങൾ ഇവിടെ നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.നാലര വർഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജോലി ചെയ്യാൻ നിങ്ങൾ അനുവദിക്കാത്തതിനാൽ ഡൽഹിയിൽ വികസനം നടത്താൻ കഴിഞ്ഞില്ലെന്നും ഷാ കൂട്ടിച്ചേർത്തു.

ഫെബ്രുവരി എട്ടിനാണ് ഡൽഹിയിലെ 70 മണ്ഡലങ്ങളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്.