മലപ്പുറം: മലപ്പുറം ജില്ലയിലെ സ്കൂൾ കുട്ടികൾ ഫ്രീകിക്ക് എടുക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജി.എൽ.പി.എസ് പൂളപ്പാടം സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥികളായ പ്രത്യുഷ്, അസ്‌ലഹ്, ആദില്‍, ലുഖ് മാനുൽ ഹക്കീം എന്നിവരാണ് സോഷ്യൽ മീഡിയയിൽ കയ്യടി നേടുന്നത്.
പൊടിമണ്ണുള്ള സ്‌കൂൾ ഗ്രൗണ്ടിൽ യൂണിഫോമിൽ ചെരുപ്പില്ലാതെയായിരുന്നു ഇവരുടെ കളി. അസ്‌ലഹും ആദിലും ലുഖ് മാനുൽ ഹക്കീമും കിക്ക് എടുക്കുന്നതുപോലെ കാണിച്ച് കബളിപ്പിച്ച ശേഷം പ്രത്യുഷ് പന്ത് കിക്ക് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. സംഭവിച്ചതെന്തെന്ന് ഗോൾ കീപ്പർ ആലോചിക്കുമ്പോഴേക്കും സംഭവം കഴിഞ്ഞിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക ഗ്രൂപ്പായ മഞ്ഞപ്പടയുടെ ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവച്ചത്.
അതേസമയം അന്താരാഷ്ട്ര ഫുട്ബോൾ താരങ്ങളും കുട്ടികളെ അഭിനന്ദിച്ചു. ജർമനിയുടെ മുൻതാരം ലോതർ മത്യാസും ലിവർപൂളിന്റെ സൂപ്പർ താരം ഷെർദാർ ഷാഖിരിയുമെല്ലാം ഈ ഫ്രീ കിക്ക് കണ്ട് അഭിന്ദനങ്ങളുമായി എത്തി.
Howz this freekick @KeralaBlasters @ESchattorie pic.twitter.com/ifz67qBLAh
— Manjappada (@kbfc_manjappada) January 17, 2020