കൊച്ചി : കെ.പി.സി.സി പുനഃസംഘടനയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായം പങ്കുവച്ച് വി.ടി.ബൽറാം എം.എൽ.എ. 20 ശതമാനം വനിതകളും 30 ശതമാനം ചെറുപ്പക്കാരുമുള്ള ഒരു പുനഃസംഘടന എന്ന കിണാശ്ശേരി സ്വപ്നം കാണാനെങ്കിലും അവകാശം ഓരോ കോൺഗ്രസ് പ്രവർത്തകർക്കുമുണ്ടെന്ന് വി.ടി.ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
വി.ടി. ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രസിഡന്റ്
രണ്ട് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ (നിര്‍ബ്ബന്ധമാണെങ്കില്‍)
4 വൈസ് പ്രസിഡന്റുമാര്‍
15 ജനറല്‍ സെക്രട്ടറിമാര്‍
20 സെക്രട്ടറിമാര്‍
ട്രഷറര്‍
അങ്ങനെ ആകെ 40-45 ഭാരവാഹികള്‍
പുറമേ ഒരു 40 അംഗ എക്‌സിക്യൂട്ടീവ്
ആകെ 80 -85 ആളുകള്‍.
അതില്‍ 20 ശതമാനമെങ്കിലും വനിതകള്‍. 30 ശതമാനം ചെറുപ്പക്കാര്‍. വിവിധ പ്രാതിനിധ്യങ്ങള്‍ സാമാന്യ മര്യാദയനുസരിച്ച്.
ഇങ്ങനെ ഒരു കിണാശ്ശേരി സ്വപ്നം കാണാനെങ്കിലും അവകാശം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമുണ്ട്.