ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമവും എൻ.ആർ.സിയും നടപ്പിലാക്കുന്നതുനമായി ബന്ധപ്പെട്ട് രാജ്യമെമ്പാടും പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നയമാണ് നടപ്പിലാക്കുന്നതെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. അതേസമയം ഇന്ത്യാ ടുഡെ നടത്തിയ സർവെ ഫലങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ ഗുരുതരമായ സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമാണ് ഇത് നടപ്പിലാക്കാൻ ശ്രമിക്കുന്നതിന് പിന്നിലെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.
ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ മൂഡ് ഓഫ് നേഷൻ സർവെയിലാക്ക് ഇക്കാര്യം വിശദീരിക്കുന്നത്. തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സർവെയിൽ പങ്കെടുത്ത 43 ശതമാനം ആളുകളും വിശ്വസിക്കുന്നു. 32 ശതമാനം പേർ അതെല്ലന്നും അഭിപ്രായപ്പെടുന്നു. 25 ശതമാനം പേർ ഇതിനെ കുറിച്ച് അറിയില്ലെന്നും പറയുന്നു. മേഖല തിരിച്ചുള്ള പ്രതികരണത്തിൽ തെക്കേ ഇന്ത്യയിൽ 50 ശതമാനം പ്രതികരിച്ചവർ സി.എ.എയെയും എൻ.ആർ.സിയെയും ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളായി കണക്കാക്കുന്നു