ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് വിവിധ ഗ്രൂപ്പ് ബി, സി തസ്തികയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. വിവിധ തസ്തികകളിലായി ആകെ 5157 ഒഴിവുകളുണ്ട്.
വ്യത്യസ്ത വിജ്ഞാപനങ്ങളാണ്.
536 ഒഴിവ്
പരസ്യ നമ്പർ: 01/ 20.
ഫെബ്രുവരി 6 വരെ ഒാൺലൈനായി അപേക്ഷിക്കാം.സ്റ്റോർ കീപ്പർ, സെക്ഷൻ ഒാഫിസർ (ഹോർട്ടികൾച്ചർ), അസി.എൻജിനീയർ(സിവിൽ), വെറ്ററിനറി ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ, ഇൻവെസ്റ്റിഗേറ്റർ,സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്, ഹിന്ദി), ഒാഫിസ് സൂപ്രണ്ട്, ഫാർമസിസ്റ്റ്, ലീഗൽഅസിസ്റ്റന്റ്, മാനേജർ (പബ്ലിക് റിലേഷൻസ്), ജൂനിയർ ടെലിഫോൺ ഒാപ്പറേറ്റർ,ജൂനിയർ ക്ലാർക്ക്, ഡ്രാഫ്റ്റ്സ്മാൻ, ഹിന്ദി ട്രാൻസ്ലേറ്റർ കം അസിസ്റ്റന്റ്, ലേബർവെൽഫെയർ ഇൻസ്പെക്ടർ, അക്കൗണ്ടന്റ്, ലാബ് അസിസ്റ്റന്റ് (ബയോളജി) തസ്തികകളിലാണ് ഒഴിവ്.
പ്രധാന തസ്തികകളുടെ ഒഴിവ്, യോഗ്യത, പ്രായപരിധി, ശമ്പളം എന്നിവ ചുവടെ.
വെറ്ററിനറി ആൻഡ് ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ (78):
പ്ലസ്ടു ജയം വെറ്ററിനറിആൻഡ് അനിമൽ ഹസ്ബൻഡറി സയൻസിൽ 2 വർഷത്തെ ഡിപ്ലോമ, ഒരു വർഷത്തെ പ്രവൃത്തിപരിചയം, 18–27 വയസ,് 5200–20200+ഗ്രേഡ് പേ 2400 രൂപ.
ജൂനിയർ ക്ലാർക്ക് (254):
സീനിയർ സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷ (10+2)/ തത്തുല്യം,ഇംഗ്ലിഷിൽ മിനിറ്റിൽ 30 വാക്കു ടൈപ്പിങ് വേഗം അല്ലെങ്കിൽ ഹിന്ദിയിൽ മിനിറ്റിൽ 25വാക്കു വേഗം (കംപ്യൂട്ടർ), 18–35 വയസ്, 5200–20200+ഗ്രേഡ് പേ 2000 രൂപ.
710 പിജിടി/ കൗൺസലർ - പരസ്യ നമ്പർ: 02/ 2020.
ജനുവരി 14 മുതൽ ഫെബ്രുവരി 13 വരെ ഒാൺലൈനായി അപേക്ഷിക്കാം.
പിജിടി–ബയോളജി, കെമിസ്ട്രി, കൊമേഴ്സ്, ഇംഗ്ലിഷ്, ഹിസ്റ്ററി, മാത്സ്, ഫിസിക്സ്, സാൻസ്ക്രിട്, ജോഗ്രഫി,പഞ്ചാബി, (ഒഴിവ്–394): ബന്ധപ്പെട്ട വിഷയത്തിൽ പിജി, ട്രെയിനിങ്/ എജ്യുക്കേഷനിൽ ബിരുദം // ഡിപ്ലോമ. 36 വയസ്സിൽ താഴെ, 9300–34800+ ഗ്രേഡ് പേ 4800 രൂപ.
256 ഒഴിവ്
പരസ്യനമ്പർ: 03/ 20.
ഫെബ്രുവരി 20 വരെ ഒാൺലൈനായി അപേക്ഷിക്കാം.അസിസ്റ്റന്റ് ഗ്രേഡ്–1, സ്റ്റോർ കീപ്പർ, ഡ്രൈവർ, അഹൽമാദ്, ഇലക്ട്രിക്കൽഒാവർസിയർ, ഇൻസ്പെക്ടിങ് ഒാഫിസർ, വർക്ഷോപ്പ് ഇൻസ്ട്രക്ടർ, കെയർടേക്കർ,ലബോറട്ടറി അസിസ്റ്റന്റ് (കെമിസ്ട്രി, ലൈ ഡിറ്റക്ഷൻ, എച്ച്ആർഡി/ ക്വാളിറ്റികൺട്രോൾ, ഫിസിക്സ്, ഡോക്യുമെന്റ്സ്, ഫോട്ടോ), സയന്റിഫിക് അസിസ്റ്റന്റ്(ബാലിസ്റ്റിക്സ്, ലൈ ഡിറ്റക്ഷൻ, ഡോക്യുമെന്റ്സ്, ഫിസിക്സ്, കെമിസ്ട്രി),സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (ഫോട്ടോ, ഡോക്യുമെന്റ്സ്, ബയോളജി,ബാലിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ലൈ ഡിറ്റക്ഷൻ), ലബോറട്ടറി ടെക്നീഷ്യൻ തസ്തികകളിലാണ് ഒഴിവ്. അസിസ്റ്റന്റ് ഗ്രേഡ്–1 (ഒഴിവ്–103): സീനിയർ സെക്കൻഡറി/ തത്തുല്യം. ഇംഗ്ലിഷ്ടൈപ്പ്റൈറ്റിങ്ങിൽ മിനിറ്റിൽ 35 വാക്കു വേഗം/ ഹിന്ദിയിൽ മിനിറ്റിൽ 30 വാക്കു വേഗം/ ഹിന്ദിയിൽ മിനിറ്റിൽ 30 വാക്കു വേഗം (കംപ്യൂട്ടർ), പ്രായപരിധി 27 വയസ്, 5200–20,200 + ഗ്രേഡ് പേ 1900 രൂപ.
3358 അദ്ധ്യാപകർ
പരസ്യനമ്പർ: 04/ 20
ഫെബ്രുവരി 23 വരെ ഒാൺലൈനായി അപേക്ഷിക്കാം.പിജിടി (സോഷ്യോളജി, ഇക്കണോമിക്സ്, ഹിന്ദി, കംപ്യൂട്ടർ സയൻസ്, പൊളിറ്റിക്കൽ സയൻസ്, അഗ്രികൾച്ചർ, ഗ്രാഫിക്സ്, സാൻസ്ക്രിട്, ഉറുദു, ജോഗ്രഫി, ഹിസ്റ്ററി,ഫിസിക്കൽ എജ്യുക്കേഷൻ, ഹോം സയൻസ്, എൻജിനിയറിംഗ് ഡ്രോയിങ്, ഫൈൻ ആർട്സ്, ഫിസിക്കൽ എഡ്യൂക്കേഷൻ, മ്യൂസിക്), ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ,ഡൊമസ്റ്റിക് സയൻസ് ടീച്ചർ, മ്യൂസിക് ടീച്ചർ, ഡ്രോയിംഗ് ടീച്ചർ, ടിജിടി കംപ്യൂട്ടർ സയൻസ്, ലൈബ്രേറിയൻ, ടിജിടി സ്പെഷൻ എഡ്യൂക്കേഷൻ ടീച്ചർ തസ്തികകളിലാണ് ഒഴിവ്.
പ്രധാന തസ്തികകളുടെ ഒഴിവ്, യോഗ്യത, പ്രായപരിധി, ശമ്പളം എന്നിവ ചുവടെ.പിജിടി–ഇക്കണോമിക്സ് (ഒഴിവ്–86): ബന്ധപ്പെട്ട വിഷയത്തിൽ പിജി, ട്രെയിനിങ്/എജ്യുക്കേഷനിൽ ബിരുദം/ ഡിപ്ലോമ, 36 വയസിൽ താഴെ, 9300–34800+ഗ്രേഡ് പേ 4800 രൂപ.പിജിടി–ഹിന്ദി (ഒഴിവ്–202) ബന്ധപ്പെട്ട വിഷയത്തിൽ പിജി/ തത്തുല്യം, ട്രെയിനിംഗ്/എഡ്യൂക്കേഷനിൽ ബിരുദം/ ഡിപ്ലോമ, 36 വയസിൽ താഴെ, 9300–34800+ഗ്രേഡ് പേ 4800 രൂപ.പിജിടി–ഹോം സയൻസ്–സ്ത്രീ (ഒഴിവ്–74): എംഎസ്സി ഹോം സയൻസ് അല്ലെങ്കിൽബിഎസ്സി ഹോം സയൻസ്, ബിഎഡ്, 36 വയസിൽ താഴെ, 9300–34800+ഗ്രേഡ് പേ 4800 രൂപ.ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ (ഒഴിവ്–692): ബിരുദം, ഫിസിക്കൽ എഡ്യൂക്കേഷനിൽബിരുദം/ തത്തുല്യം, 30 വയസു കവിയരുത്, 9300–34800+ഗ്രേഡ് പേ 4600 രൂപ.
ഡ്രോയിംഗ് ടീച്ചർ (ഒഴിവ്–231):
ഡ്രോയിങ്/ പെയിന്റിംഗ്/ സ്കൾപ്ച്ചർ/ ഗ്രാഫിക് ആർട്ടിൽ5 വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ ഡ്രോയിംഗ് ആൻഡ് പെയിന്റിംഗ്/ ഫൈൻ ആർട്ടിൽപി.ജി അല്ലെങ്കിൽ ഡ്രോയിംഗ്/ പെയിന്റിംഗ്്/ ഫൈൻ ആർട്ടിൽ ബിരുദം, പെയിന്റിംഗ്/ഫൈൻ ആർട്ടിൽ 2 വർഷത്തെ ഫുൾടൈം ഡിപ്ലോമ, 30 വയസു കവിയരുത്, 9300–34800+ഗ്രേഡ് പേ 4600 രൂപ. ടി.ജി.ടി കംപ്യൂട്ടർ സയൻസ് (ഒഴിവ്–364): ബിസിഎ അല്ലെങ്കിൽ കംപ്യൂട്ടർ സയൻസിൽബിരുദം അല്ലെങ്കിൽ ബി.ഇ/ ബിടെക് (കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻടെക്നോളജി) അല്ലെങ്കിൽ ബിരുദം, എ ലെവൽ കോഴ്സ് (DOEACC), 30 വയസുകവിയരുത്, 9300–34800+ഗ്രേഡ് പേ 4600 രൂപ.ലൈബ്രേറിയൻ (ഒഴിവ്–197): ബിരുദം/ തത്തുല്യം, ലൈബ്രറി സയൻസിൽ ബിരുദം/തത്തുല്യ ഡിപ്ലോമ, 2 വർഷത്തെ പ്രവൃത്തിപരിചയം/ കംപ്യൂട്ടർ ആപ്ലിക്കേഷനിൽ 1വർഷത്തെ സർട്ടിഫിക്കറ്റ്, 30 വയസു കവിയരുത്, 9300–34800+ഗ്രേഡ് പേ 4600 രൂപ.ടിജിടി സ്പെഷൽ എജ്യുക്കേഷൻ ടീച്ചർ (ഒഴിവ്– 978): ബിരുദം, ബി.എഡ് (സ്പെഷൽഎഡ്യൂക്കേഷൻ) അല്ലെങ്കിൽ ബി.എഡ്, സ്പെഷൽ എഡ്യൂക്കേഷനിൽ 2 വർഷത്തെഡിപ്ലോമ അല്ലെങ്കിൽ സ്പെഷൽ എഡ്യൂക്കേഷനിൽ പിജി പ്രഫഷനൽ ഡിപ്ലോമ/തത്തുല്യം, സി.ടി.ഇ.ടി, 30 വയസു കവിയരുത്, 9300–34800+ഗ്രേഡ് പേ 4600 രൂപ.യോഗ്യത, പ്രവൃത്തിപരിചയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
297 ഒഴിവ്
പരസ്യ നമ്പർ: 05/ 20
ഫെബ്രുവരി 27 വരെ ഒാൺലൈനായി അപേക്ഷിക്കാം.ജൂനിയർ സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്), ജൂനിയർ അസിസ്റ്റന്റ്, അക്കൗണ്ട്സ് അസിസ്റ്റന്റ്കം കാഷ്യർ, സ്റ്റോർ കീപ്പർ, കെയർടേക്കർ, ഫീ കളക്ടർ/ സബ് ഇൻസ്പെക്ടർ/ഒാക്ഷൻ റെക്കോർഡർ, ജൂനിയർ സ്റ്റെനോഗ്രഫർ, അസി.ബാക്ടീരിയോളജിസ്റ്റ്,ടെക്നിക്കൽ അസിസ്റ്റന്റ് (ബ്യൂട്ടി കൾച്ചർ, ആർക്കിടെക്ചർ, ഇൻഫർമേഷൻടെക്നോളജി എനേബിൾഡ് സർവീസ് ആൻഡ് മാനേജ്മെന്റ്, ഗാർമെന്റ്ഫാബ്രിക്കേഷൻ ടെക്നോളജി, കൊമേഴ്സ്യൽ ആർട്ട്, ഡിജിറ്റൽ ഇലക്ട്രോണിക്സ്,മെക്കാനിക്കൽ, മെഡിക്കൽ ലാബ് ടെക്നോളജി, മോഡേൺ ഒാഫിസ് പ്രാക്ടീസ്–ഇംഗ്ലിഷ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻ, ഫാർമസി,ലൈബ്രറി സയൻസ്, കംപ്യൂട്ടർ, ഫാഷൻ ഡിസൈൻ) തസ്തികകളിലാണ് ഒഴിവ്.
പൊതുവായ നിർദേശങ്ങൾ:
തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടമായുള്ള പരീക്ഷ, സ്കിൽ ടെസ്റ്റ് (ബാധകമായത്) എന്നിവഅടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. ഡൽഹി/ എൻസിആർ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രം.
അപേക്ഷാഫീസ്: 100 രൂപ. എസ്ബിഐ ഇ–പേ മുഖേന ഫീസടയ്ക്കാം. പട്ടിക വിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടൻ,സ്ത്രീകൾ എന്നിവർക്കു ഫീസില്ല.
യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ അപേക്ഷ സ്വീകരിക്കുന്നഅവസാന തീയതി അടിസ്ഥാനമാക്കി കണക്കാക്കും.അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽഇളവ് ലഭിക്കും.
വിശദവിവരങ്ങൾക്ക്: www.dsssbonline.nic.in.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ
തൊഴിൽ മന്ത്രാലയത്തിന് കീഴിൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ എൻഫോഴ്സ്മെന്റ് ഓഫീസർ/അക്കൗണ്ട്സ് ഓഫീസർ തസ്തികകളിൽ 421 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമീഷൻ അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദം. ഉയർന്ന പ്രായം 30. നിയമം, ബിസിനസ് അഡ്മിനിസ്ട്രേഷൻ, മാനേജ്മെന്റ്, ചാർട്ടേഡ് അക്കൗണ്ടൻസി തുടങ്ങിയവയിൽ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും അഭിലഷണീയം. അപേക്ഷ www.upsconline.nic.in/ വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31.
രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിൽ
രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിൽ മാനേജ്മെന്റ് ട്രെയിനി(ടെക്നിക്കൽ), റേഡിയോളജിസ്റ്റ് തസ്തികകളിൽ ഒഴിവുണ്ട്. മാനേജ്മെന്റ് ട്രെയിനി : സെറാമിക്സ് 4, കെമിക്കൽ 26, സിവിൽ 5, ഇലക്ട്രിക്കൽ 45, ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ് 10, മെക്കാനിക്കൽ 77, മെറ്റലർജി 19, മൈനിങ് 2 . റേിയോളജിസ്റ്റ് 1 എന്നിങ്ങനെ ആകെ 189 ഒഴിവാണുള്ളത്. സ്ഥിരനിയമനമാണ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഫെബ്രുവരി 13 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.vizagsteel.com
ഹെവി വാട്ടർ ബോർഡിൽ
ആണവോർജവകുപ്പിന് കീഴിൽ ഹെവി വാട്ടർ ബോർഡിൽ വിവിധ തസ്തികകളിലായി 277 ഒഴിവുണ്ട്. ടെക്നിക്കൽ ഓഫീസർ(കെമിക്കൽ -21, മെക്കാനിക്കൽ -3, ഇൻസ്ട്രുമെന്റേഷൻ-2, സിവിൽ-2), സ്റ്റൈപൻഡറി ട്രെയിനി, നഴ്സ്, സയന്റിഫിക് അസിസ്റ്റന്റ്(സിവിൽ, റേഡിയോഗ്രഫി), ടെക്നീഷ്യൻ(ക്രെയിൻ/ഫോർക് ലിഫ്റ്റ് ഓപറേറ്റർ), സബ് ഓഫീസർ,സ്റ്റെനൊഗ്രഫർ, അപ്പർ ഡിവിഷൻ ക്ലർക്, ഡ്രൈവർ, ഡ്രൈവർ കം പമ്പ് ഓപറേറ്റർ കം ഫയർമാൻ തസ്തികകളിലാണ് ഒഴിവ്.സ്റ്റൈപൻഡറി ട്രെയിനി കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, കെമിസ്ട്രി(ലബോറട്ടറി), പ്രോസസ്/പ്ലാന്റ് ഓപറേറ്റർ, മെക്കാനിക്കൽ(ഫിറ്റർ), മെക്കാനിക്( മോട്ടോർ വെഹിക്കിൾ), വെൽഡർ, റിഗ്ഗർ, ടർണർ, പ്ലംബർ, മേസൺ, കാർപന്റർ വിഭാഗങ്ങളിലാണ് ഒഴിവ്. www.hwb.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31.
പവർഗ്രിഡ് കോർപ്പറേഷനിൽ
പവർഗ്രിഡ് കോർപ്പറേഷനിൽഅസിസ്റ്റന്റ് എൻജിനീിയറിംഗ് ട്രെയിനീ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് പവർ ഗ്രിഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ വിഭാഗങ്ങളിൽ നിന്നുള്ളവരിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് പവർ ഗ്രിഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം. ഗേറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും നൽകണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 7. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആദ്യത്തെ ഒരു വർഷം ട്രെയിനിങും തുടർന്ന് എൻജിനീയർ ഇ2 ലെവലിലേക്ക് ഉയർത്തുകയും ചെയ്യും. 2019ലെ ഗേറ്റ് പരീക്ഷ പാസായവർ മാത്രം അപേക്ഷിച്ചാൽ മതി.