കേരളത്തിലെ മിക്ക കടൽതീരങ്ങളും അപ്രത്യക്ഷമായികൊണ്ടിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനം കടൽതീരങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ജിയോട്യൂബ് സ്ഥാപിച്ച് കടൽതീരങ്ങളെ സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ പ്രാമുഖ്യം നൽകുന്നത്. എന്നാൽ കോടികൾ ചെലവാക്കി ജിയോ ട്യൂബ് സ്ഥാപിക്കുന്നത് ഫലപ്രദമാണോ എന്ന് ചോദിച്ചാൽ ഉത്തരം ഇല്ലെന്നുതന്നെയാവും. വർഷങ്ങൾക്കുമുൻപ് ജിയോ ട്യൂബ് സ്ഥാപിച്ചിടത്തെല്ലാം ഇത് കടലാക്രമണത്തെ തുടർന്ന് കരയ്ക്കടിഞ്ഞിരിക്കുകയാണ്. ഓഖിയ്ക്ക് ശേഷം കേരളത്തിൽ പ്രത്യേകിച്ച് തിരുവനന്തപുരം ജില്ലയിലെ കടൽഭിത്തികൾ വ്യാപകമായി തകരുകയും തീരം കടലെടുക്കുകയും ചെയ്തു. അശാസ്ത്രീയമായി കടൽഭിത്തി നിർമ്മിക്കുന്നതും കടലാക്രമണം രൂക്ഷമാക്കുന്നു. കേരളത്തിലെ തീരപ്രദേശങ്ങൾ അപ്രത്യക്ഷമാവുന്ന ഗുരുതരമായ അവസഥയ്ക്കാണ് നാം ഇനി സാക്ഷിയാവാൻ പോകുന്നത്. കൗമുദി ടിവി സംപ്രേഷണം നേർക്കണ്ണ് ഈ വിഷയം അന്വേഷിക്കുന്നു.

sea
sea