canon-india

കൊച്ചി: കാനൻ 1-ഡി കാമറ സീരീസിലെ പുത്തൻ മോഡലായ ഇ.ഒ.എസ്-1ഡി എക്‌സ് മാർക്ക് -3 കേരള വിപണിയിലിറക്കി. സ്‌പോ‌ർട്‌സ്, വൈൽഡ്ലൈഫ് ഫോട്ടോഗ്രഫിക്ക് മുൻതൂക്കം നൽകുന്ന പുത്തൻ മോഡലിന് വില 5.75 ലക്ഷം രൂപയാണ്. കൊച്ചിയിൽ നടന്ന ചടങ്ങിൽ കാനൻ റീജിയണൽ സി.ഐ.ഐ വൈസ് പ്രസിഡന്റ് എഡ്ഡീ ഉഡാഗാവ, കാനൻ ഇന്ത്യ ഡയറക്‌ടർ സി. സുകുമാരൻ എന്നിവർ ചേർന്ന് കാമറ വിപണിയിലിറക്കി.

ഒതുക്കമുള്ള ഡിസൈൻ, അൾട്ര ഹൈ റെസൊല്യൂഷൻ 191-പോയിന്റ് ഓട്ടോഫോക്കസ് സിസ്‌റ്റം, 20.1 എം.പി ഫുൾ ഫ്രെയിം സിമോസ് ഇമേജ് സെൻസർ, 16 എഫ്.പി.എസ് ഷൂട്ട് സ്‌പീഡ്, ലൈവ് വ്യൂവിൽ 20 എഫ്.പി.എസ് സ്‌പീഡ്, 4കെ മൂവീയിൽ 16 പോയിന്റ് ലോപാസ് ഫിൽട്ടർ 5.5 റോ വീഡിയോ റെക്കാഡിംഗ്, ഓട്ടോഫോക്കസിനും ട്രാക്കിംഗിനുമായി ഐ+ഫേസ്+ഹെഡ് ഡിറ്റക്‌ടറോട് കൂടിയ ഡ്യുവൽ പിക്‌സൽ സിമോസ് എ.എഫ്, വൈ-ഫൈ/ബ്ളൂടൂത്ത് ലോ എനർജി കണക്‌ടിവിറ്റി തുടങ്ങി നിരവധി സവിശേഷതകളാൽ സമ്പന്നമാണ് പുത്തൻ മോഡൽ.