shark

തിരുവനന്തപുരം : കാറ്റുണ്ടെന്നറിഞ്ഞ് ഭൂരിഭാഗം പേരും കരയ്ക്കിരുന്നപ്പോൾ ഭാഗ്യം തേടി വള്ളമിറക്കിയവർക്ക് കടലമ്മ നൽകിയത് ഭീമൻ സ്രാവിനെ. ചൂണ്ടക്കൊളുത്തിൽ കുരുങ്ങിയ 250 കിലോയുള്ള സ്രാവിനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കീഴടക്കാനായത്. അച്ചിണി സ്രാവെന്നറിയുന്ന ഇനമാണ് ചൂണ്ടയിൽ കുരുങ്ങിയത്. കുരുക്കിലായതോടെ രക്ഷപ്പെടുവാനായി വള്ളത്തെയും വലിച്ചുകൊണ്ട് കുറേ ദൂരം സ്രാവ് പാഞ്ഞു എന്നാൽ തോൽക്കാൻ മനസില്ലാതെ മത്സ്യത്തൊഴിലാളികൾ ഒന്നായി നിന്നതോടെയാണ് ഭീമൻ സ്രാവ് കീഴടങ്ങിയത്. സ്രാവിനു പുറമേ കത്തിക്കാരയും വള്ളത്തിൽ പോയവർക്ക് ലഭിച്ചു. സ്രാവിനെ കരയ്‌ക്കെത്തിച്ചപ്പോൾ കാണാനായി നൂറുകണക്കിനാളുകൾ ചുറ്റും കൂടി. 59000 രൂപയ്ക്കാണ് സ്രാവിനെ വിറ്റത്.