വാസ്തവത്തിൽ ഇല്ലാതിരിക്കെ മായ ഉള്ളതാക്കി കാണിക്കുന്ന പ്രപഞ്ച ദൃശ്യങ്ങളൊന്നും ജ്ഞാനസ്വരൂപമായ ആദികാരണ സത്തയിൽ നിന്നും ഭിന്നമേയല്ല. പഞ്ചഭൂതങ്ങളും ആ പരമാത്മാവിൽ നിന്നും വേർപെട്ടു നിൽക്കുന്ന പദാർത്ഥങ്ങളല്ല.