ന്യൂഡൽഹി : മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കും ഒടുവിൽ കെ.പി.സി.സി ഭാരവാഹികളുടെ പുതിയ പട്ടിക പ്രഖ്യാപിച്ചു. 47 പേരുടെ പട്ടികയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. ഇതിൽ 12 പേർ വൈസ് പ്രസിഡന്റുമാരും 34 പേർ ജനറൽ സെക്രട്ടറിമാരുമാണ്. വർക്കിംഗ് പ്രസിഡന്റുമാരെ ഒഴിവാക്കി.
പി.സി വിഷ്ണുനാഥ്, ശൂരനാട് രാജശേഖരൻ, ജോസഫ് വാഴയ്ക്കൻ, ടി. സിദ്ദിഖ്, പത്മജ വേണുഗോപാൽ എന്നിവരടക്കം 12 വൈസ് പ്രസിഡന്റുമാരും പാലോട് രവി, എ.എ. ഷുക്കൂർ, കെ. സുരേന്ദ്രൻ എന്നിവരടക്കം 34 ജനറല്‍ സെക്രട്ടറിമാരും ആണ് പട്ടികയിലുള്ളത്. കെ.കെ. കൊച്ചുമുഹമ്മദ് ട്രഷറർ ആയി തുടരും.
ഒറ്റ പദവി എന്ന തീരുമാനം നടപ്പിലാക്കിക്കൊണ്ടുള്ള പട്ടികയാണ് ഹൈക്കമാൻഡ് പുറത്തുവിട്ടിരിക്കുന്നത്. പട്ടികയിൽ എം.എൽ.എമാരോ എം.പിമാരോ ഇല്ല എന്നത് ശ്രദ്ധേയമാണ്.