sfi

ഗുജറാത്ത് കേന്ദ്ര സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്‌.ഐ സഖ്യത്തിന് വിജയം. തിരഞ്ഞെടുപ്പ്‌ നടന്ന നാല്‌ പോസ്റ്റുകളിലും എസ്‌.എഫ്‌.ഐ സഖ്യം വിജയക്കൊടി പാറിച്ചപ്പോൾ എ.ബി.വി.പി സഖ്യത്തിന്‌ ഒരുസീറ്റുപോലും നേടാനായില്ല. വിശാല ഇടത്- അംബേദ്കറൈറ്റ് സഖ്യം എ.ബി.വി.പിയെ അട്ടിമറിച്ചാണ് വിജയിച്ചത്. ഒരു സീറ്റിൽ എ.ബി.വി.പി വിമതനാണ് വിജയിച്ചത്.

സ്കൂൾ ഓഫ് ലാംഗ്വേജസിൽ എസ്‌എഫ്‌ഐ സ്ഥാനാർഥി ചിത്തരഞ്ജൻ കുമാർ 26 വോട്ടുകൾക്ക്‌ എ.ബി.വി.പി സ്ഥാനാർഥി ദീപക്കിനെ പരാജയപ്പെടുത്തി. സർവകലാശാലയിൽ എസ്.എഫ്‌.ഐ രൂപീകരിച്ച ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിലാണ് ഇടതു സഖ്യത്തിന്റെ അട്ടിമറി വിജയം. സ്കൂൾ ഓഫ്‌ സോഷ്യൽ സയൻസിൽ ബാപ്‌സയുടെ (BAPSA) ദിവാൻ അഷ്‌റഫ്‌ 69 വോട്ടുകൾക്ക്‌ എ.ബി.വിപി സ്ഥാനാർഥി പ്രാചി റാവലിനെ പരാജയപ്പെടുത്തി. എ.ബി.വി.പിക്ക് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല.