റിയാദ്: മലയാളി നഴ്സിന് കൊറോണ ബാധിച്ചെന്ന റിപ്പോർട്ട് സൗദി ആരോഗ്യ മന്ത്രാലയം തള്ളി. ചൈനയിലെ കൊറോണ വൈറസ് രാജ്യത്ത് റിപ്പോർട്ടു ചെയ്തിട്ടില്ലെന്നും അസീറിലെ ആശുപത്രിയിൽ കഴിയുന്ന മലയാളി നഴ്സിനു ബാധിച്ചത് മിഡിൽ ഈസ്റ്റ് റെസ്‌പിറേറ്ററി സിൻഡ്രോം (മെർസ്) ആണെന്നും സൗദി അധികൃതർ അറിയിച്ചു. ഇവർ രണ്ടു ദിവസത്തിനകം ആശുപത്രി വിടും. കൊറോണ ബാധിച്ച സഹപ്രവർത്തകയായ ഫിലിപ്പീൻസ് സ്വദേശിനിയെ ശുശ്രൂഷിച്ച കോഴിക്കോട് സ്വദേശിയായ നഴ്സിനും മറ്റ് 100 മലയാളി നഴ്സുമാർക്കും രോഗമില്ല.