dhanraj-sunil-chethri-i-m
dhanraj sunil chethri i m vijayan

ധ​ൻ​രാ​ജി​ന്റെ​ ​കു​ടും​ബ​ത്തി​നാ​യി​ ​ക​ളി​കാ​ണാം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ക​ളി​ക്ക​ള​ത്തി​ൽ​ ​കു​ഴ​ഞ്ഞു​വീ​ണ് ​മ​രി​ച്ച​ ​മ​ല​യാ​ളി​ ​ഫു​ട്ബാ​ള​ർ​ ​ധ​ൻ​രാ​ജി​ന്റെ​ ​കു​ടും​ബ​ത്തെ​ ​സ​ഹാ​യി​ക്കാ​ൻ​ ​ഇ​ന്ത്യ​ൻ​ ​ഫു​ട്ബാ​ൾ​ ​ക്യാ​പ്ട​ൻ​ ​സു​നി​ൽ​ ​ഛെ​തിി​യു​ടെ​യും​ ​ഐ.​എം.​ ​വി​ജ​യ​ന്റെ​യും​ ​ന​ല്ല​ ​മാ​തൃ​ക.
ഞാ​യ​റാ​ഴ്ച​ ​കോ​ഴി​ക്കോ​ട്ട് ​ഗോ​കു​ലം​ ​എ​ഫ്.​സി​യും​ ​ച​ർ​ച്ചി​ൽ​ ​ബ്ര​ദേ​ഴ്സും​ ​ത​മ്മി​ൽ​ ​ന​ട​ക്കു​ന്ന​ ​ഐ​ ​ലീ​ഗ് ​മ​ത്സ​ര​ത്തി​ന്റെ​ ​ടി​ക്ക​റ്റു​ക​ൾ​ ​വി​റ്റു​ ​കി​ട്ടു​ന്ന​ ​പ​ണം​ ​ധ​ൻ​രാ​ജി​ന്റെ​ ​കു​ടും​ബ​ത്തി​നാ​യി​ ​ന​ൽ​കാ​നാ​ണ് ​ഗോ​കു​ലം​ ​എ​ഫ്.​സി​ ​തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.​ ​
ഇ​ത​റി​ഞ്ഞ​ ​ഛെ​ത്രി​ ​ഗോ​കു​ലം​ ​മാ​നേ​ജ്മെ​ന്റു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പ​ണം​ ​ന​ൽ​കി​ 220​ ​ടി​ക്ക​റ്റു​ക​ൾ​ ​വാ​ങ്ങി.​ ​ഇ​ത് ​ഫു​ട്ബാ​ളി​നോ​ട് ​താ​ത്പ​ര്യ​മു​ള്ള​ ​സ​ന്ന​ദ്ധ​ ​സം​ഘ​ട​ന​ക​ൾ​ക്കോ​ ​ഫു​ട്ബാ​ൾ​ ​അ​ക്കാ​ഡ​മി​ക​ൾ​ക്കോ​ ​ന​ൽ​ക​ണ​മെ​ന്ന് ​ഛെ​ത്രി​ ​ആ​വ​ശ്യ​പ്പെ​ടു​ക​യും​ ​ചെ​യ്തു.​ ​
തു​ട​ർ​ന്ന് ​ഐ.​എം.​ ​വി​ജ​യ​ൻ​ 250​ ​ടി​ക്ക​റ്റു​ക​ൾ​ ​വാ​ങ്ങി.​ 40000​ ​ടി​ക്ക​റ്റു​ക​ളാ​ണ് ​വി​ല്പ​ന​യ്ക്കു​ള്ള​ത്.