തിരുവനന്തപുരം : കളിക്കളത്തിൽ കുഴഞ്ഞുവീണ് മരിച്ച മലയാളി ഫുട്ബാളർ ധൻരാജിന്റെ കുടുംബത്തെ സഹായിക്കാൻ ഇന്ത്യൻ ഫുട്ബാൾ ക്യാപ്ടൻ സുനിൽ ഛെതിിയുടെയും ഐ.എം. വിജയന്റെയും നല്ല മാതൃക.
ഞായറാഴ്ച കോഴിക്കോട്ട് ഗോകുലം എഫ്.സിയും ചർച്ചിൽ ബ്രദേഴ്സും തമ്മിൽ നടക്കുന്ന ഐ ലീഗ് മത്സരത്തിന്റെ ടിക്കറ്റുകൾ വിറ്റു കിട്ടുന്ന പണം ധൻരാജിന്റെ കുടുംബത്തിനായി നൽകാനാണ് ഗോകുലം എഫ്.സി തീരുമാനിച്ചിരിക്കുന്നത്.
ഇതറിഞ്ഞ ഛെത്രി ഗോകുലം മാനേജ്മെന്റുമായി ബന്ധപ്പെട്ട് പണം നൽകി 220 ടിക്കറ്റുകൾ വാങ്ങി. ഇത് ഫുട്ബാളിനോട് താത്പര്യമുള്ള സന്നദ്ധ സംഘടനകൾക്കോ ഫുട്ബാൾ അക്കാഡമികൾക്കോ നൽകണമെന്ന് ഛെത്രി ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് ഐ.എം. വിജയൻ 250 ടിക്കറ്റുകൾ വാങ്ങി. 40000 ടിക്കറ്റുകളാണ് വില്പനയ്ക്കുള്ളത്.