മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പങ്കാളിയുടെ ആഗ്രഹങ്ങൾ നിറവേറ്റും. ആത്മസംതൃപ്തിയുണ്ടാകും. ശുഭാപ്തി വിശ്വാസം വർദ്ധിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
കാര്യനിർവഹണ ശക്തിയുണ്ടാകും. ഉപരിപഠനത്തിനു സാധിക്കും. തർക്കങ്ങൾ പരിഹരിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആത്മസംതൃപ്തിയുണ്ടാകും. ചർച്ചകളിൽ സജീവം. വീഴ്ചകൾ ഉണ്ടാകാതെ സൂക്ഷിക്കണം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പ്രശ്നങ്ങൾക്ക് പരിഹാരം. പ്രധാന വിഷയങ്ങൾ കൈകാര്യം ചെയ്യും. വീഴ്ചകൾ ഉണ്ടാകാതെ സൂക്ഷിക്കണം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
തനതായ ശൈലിയിൽ പ്രവർത്തിക്കും. പുതിയ കർമ്മപദ്ധതികൾ. സാമ്പത്തിക കാര്യത്തിൽ ശ്രദ്ധവേണം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കാര്യങ്ങൾ സാധിക്കും. തൊഴിൽ മേഖലയിൽ സമ്മർദ്ദം. സാഹചര്യങ്ങളെ നേരിടും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സഹപാഠികളെ കാണും. വ്യവസ്ഥകൾ പാലിക്കും. വിദേശ യാത്ര സഫലമാകും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ഉന്നതരുമായി സൗഹൃദബന്ധം. പുതിയ ആശയങ്ങൾ സ്വീകരിക്കും. കൂടുതൽ പ്രയത്നം വേണ്ടിവരും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പദ്ധതികളിൽ വിജയം. അധിക ചെലവ് നിയന്ത്രിക്കണം. പുതിയ കാര്യങ്ങൾ തുടങ്ങും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
തൊഴിൽ ക്രമീകരിക്കും. സുഹൃത് സഹായം. ഭാവനകൾ യാഥാർത്ഥ്യമാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
അനുകൂല വിജയം. നല്ല തൊഴിലവസരമുണ്ടാകും. ആസൂത്രിത പദ്ധതികൾ.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
പ്രത്യുപകാരം ചെയ്യും. കൃതാർത്ഥത അനുഭവപ്പെടും. ഭക്തിസാന്ദ്രമായ അന്തരീക്ഷം.