gokul-suresh

നടനായും അവതാരകനായും മലയാളികൾക്കിടയിൽ ശ്രദ്ധപിടിച്ചുപറ്റിയ താരമാണ് സുരേഷ് ഗോപി. എം.പി എന്ന നിലയിൽ അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ ഡയലോഗ് ഏറ്റുപിടിച്ചിരിക്കുകയാണ് മകൻ ഗോകുൽ സുരേഷ്. ‘എനിക്ക് ഈ തൃശൂർ വേണം...നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം...ഈ തൃശൂർ ഞാനിങ്ങെടുക്കുവാ...’സുരേഷ് ഗോപിയുടെ സിനിമാ ഡയലോഗുകൾ എന്ന പോലെ പ്രേക്ഷകർ ഏറ്റെടുത്ത വാചകമാണിത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് തൃശ്ശൂരിൽ നിന്നും മത്സരിച്ച സുരേഷ് ഗോപി പ്രചാരണത്തിനിടെ വോട്ടർമാരോടായി വോട്ട് അഭ്യർത്ഥിച്ച ഡയലോഗാണിത്.

ഇപ്പോഴിതാ അതേ ഡയലോഗ് അനുകരിച്ച് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് രംഗത്തെത്തി. ഒരു കോളജ് പരിപാടിക്കെത്തിയപ്പോൾ ഇതേ വാചകത്തിന് ഒരു ട്വിസ്റ്റ് നൽകി അവതരിപ്പിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഇക്ബാൽ കോളേജിൽ അതിഥിയായെത്തിയ ഗോകുലിനോട് വിദ്യാർത്ഥികൾ അച്ഛന്റെ ഡയലോഗ് പറയാൻ ആവശ്യപ്പെട്ടു. എന്നാൽ,​ അതേപോലെ അവതരിപ്പിക്കാതെ തന്റേതായ ശൈലിയിൽ മാറ്റി പ്രയോഗിയ്ക്കുകയായിരുന്നു ഗോകുൽ. തൃശൂരിന് പകരം ഇക്ബാൽ കോളേജ് എന്ന് പറഞ്ഞപ്പോൾ വിദ്യാർത്ഥികൾ ആർപ്പുവിളിച്ചു.

View this post on Instagram

അച്ഛന്റെ മോൻ ... പയ്യൻ കിടുവാ 💖😍😍 @actorgokulsuresh കൂടുതൽ വീഡിയോസ് കാണുവാൻ Follow👉@kochi___nummada_kochi #trendingvideo #gokul #gokulsuresh #mammoty #mallumusically #mallugram #pappadavada #parippuvada #kochidiaries #kozhikoden #kasargod #mwonjathi #lovequotes #mohanlal #mohanlalfans #shylock #funnytiktoks #funnymoments #sureshgopi #keerthisuresh #koodishwaran

A post shared by പറക്കും നമ്മ KocHil🎭 (@kochi___nummada_kochi) on