private-bus

തൃശൂർ: സംസ്ഥാനത്ത് ഫെബ്രുവരി നാല് മുതൽ സ്വകാര്യ ബസുകൾ സമരത്തിലേക്ക്. മിനിമം നിരക്ക് പത്തുരൂപയാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സ്വകാര്യ ബസുകൾ സമരത്തിലേക്ക് നീങ്ങുന്നത്. സംയുക്ത സമരസമിതിയുടേതാണ് തീരുമാനം. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്നും സംയുക്ത സമരസമിതി ആവശ്യപ്പെടുന്നുണ്ട്. വിദ്യാർത്ഥികളുടെ നിരക്ക് ഒരു രൂപയിൽ നിന്നും അഞ്ച് രൂപയായി വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം.

സ്വാശ്രയ കോളേജ് വിദ്യാർത്ഥികൾക്ക് ഇളവ് അനുവദിക്കില്ലെന്നും വിദ്യാർത്ഥികൾക്ക് കൺസെഷൻ നൽകുന്നതിനുള്ള മാനദണ്ഡം പുതുക്കണമെന്നും സമിതി ആവശ്യമുന്നയിച്ചിട്ടുണ്ട്. സംയുക്ത സമിതിയുടേതായി എടുത്ത തീരുമാനത്തിൽ അനിശ്ചിത കാലത്തേക്കാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ സർക്കാർ ചർച്ചയ്ക്ക് പോലും തയാറാകുന്നില്ലെന്നാണ് സംയുക്ത സമരസമിതി വാദിക്കുന്നത്.