തിരുവനന്തപുരം: വിഷ്ണുനാരായണൻ നമ്പൂതിരിക്ക് കേരള സംസ്ക്കാരവേദിയുടെ ആദരം. കവിയുടെ വസതിയിൽ നടന്ന ചടങ്ങിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി അദ്ദേഹത്തെ പൊന്നാടയും പ്രശസ്തിപത്രവും നൽകി ആദരിച്ചു. സംസ്ക്കാരവേദി സംസ്ഥാനപ്രസിഡൻറ് ഡോ . വർഗീസ് പേരയിൽ, സെക്രട്ടറി മനോജ് മാത്യു, ജില്ലാ കൺവീനർ അഡ്വ അനിൽ കുമാർ, ജോയിന്റ് കൺവീനർ ഡോ. ജോയ്, മുൻ വിവരാകാശ കമ്മിഷണർ ഡോ കുര്യാസ് കുമ്പളക്കുഴി, പ്രതിച്ഛായ മാനേജർ രാധാകൃഷ്ണക്കുറുപ്പ്, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രമോദ് നാരായണൻ, ജില്ലാ പ്രസിഡന്റ് സഹായദാസ്, ജനറൽ സെക്രട്ടറി സി.കെ. സുനു എന്നിവർ പങ്കെടുത്തു.