kerala-uni
UNIVERSITY OF KERALA

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ് ബി.സി.എ ഡിഗ്രി (2017 അഡ്മിഷൻ - റഗുലർ, 2014 - 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ പ്രായോഗിക പരീക്ഷകൾ 30 മുതൽ നടത്തും.

മൂന്നാം സെമസ്റ്റർ ബി.പി.എ (വോക്കൽ) പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി 3 മുതൽ 20 വരെ ശ്രീ.സ്വാതി തിരുനാൾ സംഗീത കോളേജിൽ നടത്തും.

അഞ്ചാം സെമസ്റ്റർ ബി.വോക് സോഫ്റ്റ്‌വെയർ ഡെവലപ്പ്‌മെന്റ് കോഴ്സിന്റെ പ്രാക്ടിക്കൽ ഫെബ്രുവരി 4 മുതൽ ആരംഭിക്കും.

പരീക്ഷാഫീസ്

അഞ്ചാം സെമസ്റ്റർ ബി.ടെക് പാർട്ട് ടൈം റീസ്ട്രക്‌ച്ചേർഡ് (2013 സ്‌കീം) പരീക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ 27 മുതൽ ആരംഭിക്കും. പിഴകൂടാതെ ഫെബ്രുവരി 1 വരെയും 150 രൂപ പിഴയോടെ 3 വരെയും 400 രൂപ പിഴയോടെ 5 വരെയും അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.ബി.എ BM – MAM (2015 സ്‌കീം റഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 28 വരെയും 150 രൂപ പിഴയോടെ 31 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 3 വരെയും അപേക്ഷിക്കാം.


പരീക്ഷാഫലം

നാലാം സെമസ്റ്റർ എം.ബി.എ (2014 സ്‌കീം - ഫുൾടൈം/റഗുലർ ഈവനിംഗ്/യു.ഐ.എം/ട്രാവൽ ആൻഡ് ടൂറിസം) പരീക്ഷാഫലം വെബ്‌സൈറ്റിൽ.

ഏഴാം സെമസ്റ്റർ ബി.ടെക് (2013 സ്‌കീം) (സപ്ലിമെന്ററി, സെഷണൽ ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനിയറിംഗ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ്, ഇൻഫർമേഷൻ ടെക്‌നോളജി, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ബയോടെക്‌നോളജി ആൻഡ് ബയോകെമിക്കൽ എൻജിനിയറിംഗ് ബ്രാഞ്ചുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി ഫെബ്രുവരി 4 വരെ അപേക്ഷിക്കാം.

വിദൂരവിദ്യാഭ്യാസപഠന കേന്ദ്രം നടത്തിയ എം.എസ് സി കമ്പ്യൂട്ടർ സയൻസ് ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ സപ്ലിമെന്ററി/മേഴ്സിചാൻസ് പരീക്ഷാഫലം വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ ബി.എസ്.സി (സി.ബി.സി.എസ്) 2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2016, 2015, 2014, 2013 അഡ്മിഷൻ സപ്ലിമെന്ററി ഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 7 വരെ അപേക്ഷിക്കാം.

സി.ബി.സി.എസ് ബികോം രണ്ടാം സെമസ്റ്റർ 2018 അഡ്മിഷൻ (റഗുലർ) 2017 അഡ്മിഷൻ (ഇംപ്രൂവ്‌മെന്റ്) 2016,2015,2014 അഡ്മിഷൻ (സപ്ലിമെന്ററി) പരീക്ഷാ ഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി ഫെബ്രുവരി 7 വരെ അപേക്ഷിക്കാം.


പരീക്ഷകൾക്ക് മാറ്റമില്ല

ജനുവരി 27 ലെ പരീക്ഷകൾക്ക് മാറ്റമില്ല.


ടൈംടേബിൾ

മൂന്നാം സെമസ്റ്റർ ബി.ടെക് ഡിഗ്രി എക്സാമിനേഷൻ (2008 സ്‌കീം, സപ്ലിമെന്ററി, ട്രാൻസിറ്ററി, ഫൈനൽ മേഴ്സിചാൻസ് കാൻഡിഡേറ്റ്സ് 2007 അഡ്മിഷൻ വരെ) പരീക്ഷകൾ ഫെബ്രുവരി 5 ന് ആരംഭിക്കും.


ബി.കോം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് - ത്രീ മെയിൻ) സപ്ലിമെന്ററി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷാസമയം ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെ. എസ്.എൻ കോളേജ്, ചേർത്തല, എം.എം.എൻ.എസ്.എസ് കോളേജ്, കൊട്ടിയം, ഗവൺമെന്റ് ആർട്സ് കോളേജ്, തിരുവനന്തപുരം കോളേജുകളാണ് പരീക്ഷാകേന്ദ്രങ്ങൾ.


മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.ബി.എ - BM -MAM (2015 സ്‌കീം - റഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.