akamarivu

നിങ്ങൾ സ്വീകരിക്കുന്ന ഓരോ തീരുമാനങ്ങൾക്കും അതിന്റേതായ അനന്തരഫലങ്ങളുണ്ടാവും. പക്ഷേ പലരും അനന്തര യാഥാർത്ഥ്യങ്ങൾ അഭിമുഖീകരിക്കാൻ തയാറല്ല. തിക്തഫലങ്ങളെ അഭിമുഖീകരിക്കാൻ തയാറാവാതെ, സുഖം ആസ്വദിക്കാൻ എല്ലാവരും ഇഷ്ടപ്പെടുന്നു. ഇത്തരം പ്രതികൂല സാഹചര്യങ്ങളെ, ഏത് പ്രവൃത്തിയിൽ നിന്ന് ആവിർഭവിച്ചതായാലും, അതിനെ ആനന്ദത്തോടെ സ്വീകരിക്കാൻ കഴിയാത്തവർ സത്യത്തിൽ വിഡ്ഢികളാണ്. ഒരു വിഡ്ഢി അവനെതിരെ പല വിധത്തിൽ പ്രവർത്തിക്കുന്നു. ജീവിതത്തിന്റെ ഒരു ഭാവത്തിൽ ശരീരം കൊണ്ടോ മനസ്സ് കൊണ്ടോ മനസ്സർപ്പിക്കുമ്പോൾ നിങ്ങൾ നിങ്ങൾക്കെതിരെയാണ് അക്ഷരാർത്ഥത്തിൽ തിരിയുന്നത് എന്നതിനാൽ, അത് തികച്ചും അസ്വീകാര്യമാണ്.

അത് നിങ്ങളെ കഷ്ടതയിലാഴ്ത്തും​ കാരണം എന്ത് തന്നെ ആയിക്കൊള്ളട്ടെ. നിങ്ങളുടെ ജീവിതത്തിൽ, നിങ്ങൾക്ക് വളരെയധികം അത്യാവശ്യമായത് ആയിരിക്കണം നിങ്ങൾ ചെയ്യേണ്ടത്. ശരിയും തെറ്റും എന്നതിന് പ്രാധാന്യം നൽകേണ്ടതില്ല. വിവേകത്തോടെയാണോ നിങ്ങൾ ജീവിതം നയിക്കുന്നത്? അതോ നിങ്ങൾ ആരുടെയെങ്കിലും അടിമയാണോ? അതാണ് ചോദ്യം. അവിവേകത്തോടെയുള്ള ജീവിതം പാപമാണ്. സൃഷ്ടികർത്താവിന് അഭിമാനം തോന്നുന്ന വിധം ജീവിയ്ക്കുക. നിങ്ങൾ വിവേകി ആണങ്കിൽ, അതാണ് ഉത്തമം. നിങ്ങൾ നിങ്ങളുടെ ശരീരവുംM വികാരങ്ങളും മനസ്സും പറയുന്ന വഴിയേയാണ് സഞ്ചരിക്കുന്നതെങ്കിൽ നിങ്ങളുടെ താല്പര്യങ്ങൾക്ക് എതിരാണത്, അത് വിവേകമല്ല. ഇത്തരം ബോധരാഹിത്യം സ്വീകരിക്കുന്നത് തെറ്റാണോ? അത് തെറ്റാണന്നല്ല പറയുന്നത്, അത് പരിമിതവും ബുദ്ധിശൂന്യതയുമാണന്നാണ്.

പരിമിതവും അവിവേകവുമായതെന്തും, സാരമുള്ളതും വിലപ്പെട്ടതുമല്ല. അത് കൊണ്ട് ഞാൻ പറയുന്നു ജാര വൃത്തി ജീവിതത്തിൽ ഒരു ഗുണവും ചെയ്യുന്നില്ല. ഇന്ന് സർവതും ആണന്ന് തോന്നിക്കുന്നത് നാളെ ഒരു വിഡ്ഢിയായി നിങ്ങളെചിത്രീകരിക്കാൻ ഇടയാക്കിയാൽ തീർച്ചയായും ആ അവസ്ഥ ബോധമില്ലായ്മയും വിഡ്ഢിത്തവുമാണ്. ഇത് അബോധാവസ്ഥയിൽ ജീവിയ്ക്കുന്നതിന് തുല്യമാണ്. ദൈവത്തിന് പോലും അസൂയ തോന്നും വിധം സ്വയം ബോധത്തോടെയും വിവേകത്തോടെയും നിങ്ങൾ ജീവിയ്ക്കുക. നിങ്ങൾ ഈ വിധം ബുദ്ധി പ്രയോഗിക്കുകയാണെങ്കിൽ, നിങ്ങളുടെ ജീവിതത്തെ സംബന്ധിച്ചിടത്തോളം ശരിയെന്നോ തെറ്റെന്നോ ഒന്നില്ല. അങ്ങനെയുള്ള ബുദ്ധിഇല്ലെങ്കിൽ, നിങ്ങളുടെ ജീവിതത്തിൽ എല്ലാം തെറ്റാണ്.